ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഡോക്‌ടേഴ്‌സ് ദിനാചരണം നടത്തി

ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഡോക്‌ടേഴ്‌സ് ദിനാചരണം നടത്തി

 


കാഞ്ഞങ്ങാട്: ഡോക്‌ടേഴ്‌സ് ദിനത്തിന്റെ  ഭാഗമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഡോക്ടർമാരെ ആദരിച്ചു. കാഞ്ഞങ്ങാട് ഐശാൽ മെഡി സിറ്റിയിൽ നടന്ന പരിപാടിയിൽ ഡോക്ടർമാരായ നിസാർ, മൊയ്‌തീൻ, ബഷീർ എന്നിവരെയാണ് ആദരിച്ചത്. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് എം ബി ഹനീഫ് ഷാൾ അണിയിച്ച് ആദരിച്ചു. അൻവർ ഹസൻ, ബഷീർ കുശാൽ,അഷറഫ് കൊളവയൽ, പി.എം. അബ്ദുന്നാസർ, നൗഷാദ് സി.എം., ഹമീദ് ചേരക്കാടത്ത്, പ്രദീപ് എക്സൈഡ്, ഹാറൂൺ ചിത്താരി, ഗോവിന്ദൻ നമ്പൂതിരി, അബൂബക്കർ ഖാജ , റഫീഖ് ആവിക്കൽ, ശ്രീകുമാർ പള്ളഞ്ചി, മുഹാജിർ പൂച്ചക്കാട് എന്നിവർ സംബന്ധിച്ചു .


Post a Comment

0 Comments