മലപ്പുറത്ത് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബി. ഷഫീസ് ആണ് വിജിലൻസിന്റെ പിടിയിലായത്. കൈക്കൂലി വാങ്ങിയതിനാണ് വെഹിക്കിൾ ഇൻസ്‌പെക്ടറെ പിടിച്ചത്. പിടിയിലാകുമ്പോൾ മൂന്നു ദിവസത്തെ കൈക്കൂലി പണം 50,700 രൂപ കയ്യിൽ ഉണ്ടായിരുന്നു. കൂടെ ഏജന്റ് വഴിക്കടവ് പുതിയകത്ത് ജുനൈദ് (ബാപ്പുട്ടി) ഒപ്പം ഉണ്ടായിരുന്നു. ഇരുവരെയും വിജിലൻസ് കസ്റ്റഡിയിൽ എടുത്തു.
വിജിലൻസ് പിടിയിലായതോടെ ഇയാൾ കുഴഞ്ഞ് വീഴുകയും തുടർന്ന് പോലീസ് വിജിലെൻസ് ഉദ്യോഗസ്ഥർ നിലമ്പൂരിലെ ആശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകുകയും ചെയ്തു. വഴിക്കടവ് ആർ.ടി.ഒ ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ വ്യാപകമായി കൈകൂലി വാങ്ങുന്നു എന്ന ആക്ഷേപം നിലനിൽക്കെയായിരുന്നു വിജിലൻസിൻ്റെ മിന്നൽ പരിശോധന. മലപ്പുറം പോലീസ് വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം ഷെഫീഖും സംഘവും ചേർന്നാണ് ഇരുവരെയും പിടികൂടിയത്.
0 Comments