നാടിന്റെ അന്ത്യാഞ്‌ജലി ഏറ്റുവാങ്ങി മുൻ എം എൽ എ പി രാഘവൻ ഓർമ്മയായി

LATEST UPDATES

6/recent/ticker-posts

നാടിന്റെ അന്ത്യാഞ്‌ജലി ഏറ്റുവാങ്ങി മുൻ എം എൽ എ പി രാഘവൻ ഓർമ്മയായി

 


കാസർകോട്: ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് സി പി ഐ എം നേതാവും ഉദുമ മുൻ എം എൽ ആയുമായ പി രാഘവൻ വിടവാങ്ങിയത്. വിട്ടിലായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു.

വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1991ലും 1996ലും ഉദുമ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  പി രാഘവന്റെ നേതൃത്വത്തില്‍ ഇരുപത്തിയഞ്ചിലധികം സഹകരണ സംരംഭങ്ങള്‍ ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. 


മുൻ എം എൽ എ പി രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ: ആർ ബിന്ദു അനുശോചനം അറിയിച്ചു. 


മുൻ എം എൽ എ പി.രാഘവന്റെ മൃതദേഹത്തിൽ മുഖ്യമന്ത്രിക്കും കേരള സർക്കാരിനും വേണ്ടി എഡി എം എ കെ രമേന്ദ്രൻ പുഷ്പചക്രമർപ്പിച്ചു. 


സ്പീകർക്കു വേണ്ടി കാസർകോട് താഹ്സിൽദാർ ബി.എ ജൂഡി, 

ജില്ലാ ഭരണകൂടത്തിന് വേണ്ടി അഡീഷണൽ തഹ്സിൽദാർ മഞ്ജുഷ എന്നിവർ പുഷ്പചക്രം അർപ്പിച്ചു. 


മൃതദേഹം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മുന്നാട് പീപ്പിൾസ് കോളേജിൽ പൊതുദർശനത്തിന് വെച്ചു.  രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, സി എച്ച് കുഞ്ഞമ്പു എം എൽ എ, മുൻ എം എൽ എ മാരായ കെ പി സതീഷ്ചന്ദ്രൻ, കെ.കുഞ്ഞിരാമൻ, കെവി കുഞ്ഞിരാമൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.വി ബാലകൃഷ്ണൻ മാസ്റ്റർ, ഇ  പത്മാവതി എന്നിവരടക്കം 

സമൂഹത്തിന്റെ നാനാ തുറകളിൽ ഉൾപ്പെട്ട ആയിരങ്ങൾ അന്ത്യാഞ്ജലിയർപ്പിച്ചു.  വീട്ടുവളപ്പിൽ  ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. 

Post a Comment

0 Comments