എന്‍സിപി അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. അജിത് പവാര്‍ ഉള്‍പ്പെടെ ആറു പേര്‍ സഞ്ചരിച്ചിരുന്ന വിമാനം ബാരാമതി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുന്നതിനിടെ തകരുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചതായാണ് വിവരം.
ഇന്ന് ബാരാമതിയില്‍ നിശ്ചയിച്ചിരുന്ന നാല് പ്രധാന പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തിയതായിരുന്നു അജിത് പവാര്‍. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് പൈലറ്റുമാരുമാണ് പവാറിനൊപ്പം ചെറുവിമാനത്തിലുണ്ടായിരുന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ