വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ച് അവശനാക്കിയ അധ്യാപകനെ അടിച്ച് പെരുമാറി പ്രദേശവാസികൾ

LATEST UPDATES

6/recent/ticker-posts

വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ച് അവശനാക്കിയ അധ്യാപകനെ അടിച്ച് പെരുമാറി പ്രദേശവാസികൾ

 


ബീഹാർ തലസ്ഥാനമായ പട്‌നയിലെ ധനറുവ ബ്ലോക്കിലെ ജയ കോച്ചിങ് സെന്ററിലാണ് സംഭവം. ഛോട്ടു എന്ന അധ്യാപകനാണ് ക്രൂരത ചെയ്തത്.


ആദ്യം വടി കൊണ്ടാണ് ഇയാൾ വിദ്യാർഥിയെ തല്ലിയത്. വേദന കൊണ്ട് പുളഞ്ഞ വിദ്യാർഥി ഉച്ചത്തിൽ കരഞ്ഞെങ്കിലും ഇയാൾ അടി നിർത്താൻ തയാറായില്ല. ഒടുവിൽ വടി ഒടിഞ്ഞു. ഇതോടെ കുട്ടിയെ കൈ കൊണ്ട് തല്ലുകയും ഇടിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തു.


'അടിക്കല്ലേ' എന്ന് കുട്ടി കേണപേക്ഷിച്ചിട്ടും നിലവിളിച്ചിട്ടും ഇയാൾ മർദനം അവസാനിപ്പിക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ മർദനമേറ്റ് അവശനായ കുട്ടി തറയിൽ വീണു. എന്നിട്ടും ഇയാൾ അടി തുടരുകയായിരുന്നു. അധ്യാപകനെ തടയാൻ മറ്റ് കുട്ടികൾക്കും ധൈര്യമുണ്ടായില്ല.


 


ഒടുവിൽ കുട്ടി അബോധാവസ്ഥയിലായി. സംഭവമറിഞ്ഞെത്തിയ പ്രദേശവാസികളാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇവർ അധ്യാപകനെ എടുത്തിട്ട് പെരുമാറി. എന്നാൽ മർദകനായ അധ്യാപകനെ ന്യായീകരിക്കുകയാണ് കോച്ചിങ് സെന്റർ ഉടമ ചെയ്തത്. ബിപി കൂടിയതു കൊണ്ടാണ് ഛോട്ടു ഇങ്ങനെ ചെയ്തത് എന്നായിരുന്നു ഇയാളുടെ വാദം.


മർദനത്തിന്റെ വീഡിയോ പ്രദേശവാസികളിൽ ഒരാൾ ഷൂട്ട് ചെയ്യുകയും സോഷ്യൽമീഡിയകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്ന ആവശ്യവുമായി നിരവധി പേർ രം​ഗത്തെത്തി. അധ്യാപകൻ ഈ തൊഴിലിനൊരു കളങ്കമാണെന്നും എത്രയും വേ​ഗം അറസ്റ്റ് ചെയ്യണമെന്നും ആളുകൾ ആവശ്യപ്പെടുന്നു.

Post a Comment

0 Comments