കോട്ടിക്കുളം തായത്ത് തറവാട് ധർമ്മദൈവങ്ങളുടെ പ്രതിഷ്ഠ നടത്തി

LATEST UPDATES

6/recent/ticker-posts

കോട്ടിക്കുളം തായത്ത് തറവാട് ധർമ്മദൈവങ്ങളുടെ പ്രതിഷ്ഠ നടത്തി

 കോട്ടിക്കുളം : കോട്ടിക്കുളം ചേടിക്കുന്ന് മുണ്ടാച്ചിവളപ്പ് തായത്ത് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് ധർമ്മദൈവങ്ങളായ പടിഞ്ഞാർ ചാമുണ്ഡിയമ്മയുടെയും കൊറത്തിയമ്മയുടെയും പ്രതിഷ്ഠ നടത്തി. കുഞ്ഞിക്കണ്ണൻ വെളിച്ചപാടനും, കൃഷ്ണൻ വെളിച്ചപാടനും പ്രതിഷ്ഠ കർമ്മത്തിന് നേതൃത്വം നൽകി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സ്ഥാനികന്മാർ, പലക്കുന്ന് കഴകം ഭരണ സമിതി പ്രസിഡണ്ട് ഉദയമംഗലം സുകുമാരൻ, ജന സെക്രട്ടറി പി.പി.ചന്ദ്രശേഖരൻ, മുൻ പ്രസിഡണ്ട്മാരായ സി.എച്ച്.നാരായണൻ, അഡ്വ.കെ.ബാലകൃഷ്ണൻ, തറവാട് കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.


തുടർന്ന് നടന്ന കുടുംബ സംഗമവും ആദരവും പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സ്ഥാനികൻ സുനീഷ് പൂജാരി ഉദ്ഘാടനം ചെയ്തു. തറവാട് ഭരണ സമിതി പ്രസിഡണ്ട് ശ്രീധരൻ പറയംപള്ളം അദ്ധ്യക്ഷത വഹിച്ചു. കലശം കുളിച്ച് അഞ്ച് പതിറ്റാണ്ട് പിന്നിട്ട പാലക്കുന്ന് കഴകം സ്ഥാനികൻ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താരെയും, പുരക്കളിയിൽ ഗുരുപൂജ പുരസ്ക്കാരം നേടിയ കുഞ്ഞിക്കോരൻ പണിക്കരെയും ചടങ്ങിൽ ആദരിച്ചു. കുറ്റിക്കോൽ കഴകം കാരണവർ സത്യൻ കാരണവർ, തറവാട് മൂപ്പൻ, കുഞ്ഞികോരൻ താനൂർ, തറവാട് ഭരണ സമിതി ജന.സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, ട്രഷറർ കെ.പ്രഭാകരൻ കുന്നുമ്മൽ, കെ.ദാമോദരൻ മംഗലാപുരം വനജ കൃഷ്ണൻ വേണൂർ, ഭാഗ്യവതി പൂച്ചക്കാട്, ജയലക്ഷ്മി നാലാംവാതുക്കൽ, വിജയൻ മൊട്ടംചിറ, വിജയകുമാർ മംഗലാപുരം, മാധവൻ ബാംഗ്ലൂർ, മോഹനൻ ബക്കാർ, വിജയൻ കളനാട്, ബാബു പരവനടുക്കം,ധനൂപ് കോട്ടിക്കുളം എന്നിവർ സംസാരിച്ചു.

Post a Comment

0 Comments