തലശ്ശേരിയിലെ പാര്‍ക്കില്‍ ഒളിക്യാമറ; ജാമ്യത്തിലിറങ്ങിയ രണ്ടുപ്രതികള്‍ വീണ്ടും അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

തലശ്ശേരിയിലെ പാര്‍ക്കില്‍ ഒളിക്യാമറ; ജാമ്യത്തിലിറങ്ങിയ രണ്ടുപ്രതികള്‍ വീണ്ടും അറസ്റ്റില്‍




തലശ്ശേരി: തലശ്ശേരിയില്‍ പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ നേരത്തേ അറസ്റ്റിലായി ജാമ്യംലഭിച്ച രണ്ടുപേരെ തലശ്ശേരി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പന്ന്യന്നൂരിലെ കെ.വിജേഷ് (30), വടക്കുമ്പാട് മീത്തുംഭാഗത്തെ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം യുവതി നല്‍കിയ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്.


കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വിജേഷ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അനീഷ് പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി. സ്വകാര്യ ബസ് കണ്ടക്ടറാണ് അനീഷ്. കമിതാക്കള്‍ നല്‍കിയ പരാതിയില്‍ മേയ് 23-ന് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു.


ഇരുവര്‍ക്കും അന്ന് പൊലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യം അനുവദിച്ചു. പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ പകര്‍ത്തിയതിന് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓവര്‍ബറീസ് ഫോളി പാര്‍ക്കിലെത്തിയ കമിതാക്കളുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് തുടക്കത്തില്‍ പൊലീസ് നടപടി സ്വീകരിച്ചത്.


പ്രതികളെ അറസ്റ്റ് ചെയ്തശേഷം അന്വേഷണം നിലച്ചിരുന്നു. കമിതാക്കളുടെ ദൃശ്യങ്ങള്‍ വിദേശത്ത് വ്യാപകമായി പ്രചരിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതോടെയാണ് പോലീസ് വീണ്ടും അന്വേഷണം ശക്തമാക്കിയത്. സംഭവത്തിലുള്‍പ്പെട്ട ഒരാള്‍ ഒളിവിലാണ്. ഇയാളെ നേരത്തേ പോലീസ് ചോദ്യംചെയ്ത് വിട്ടതാണ്. പാര്‍ക്കില്‍നിന്നുള്ള നിരവധി കമിതാക്കളുടെ ദൃശ്യങ്ങള്‍ ഇവര്‍ ചിത്രീകരിച്ചിരുന്നു. പൊലീസ് സ്വമേധയായെടുത്ത കേസില്‍ മൂന്നുപേരും കമിതാക്കള്‍ നല്‍കിയ പരാതിയില്‍ രണ്ടുപേരുമാണ് നേരത്തേ അറസ്റ്റിലായത്. പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ രാവിലെ മുതല്‍ ചിലര്‍ പാര്‍ക്കിലെത്തിയിരുന്നു.


സ്‌കൂള്‍, കോളെജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ള കമിതാക്കളാണ് ഇവിടെയെത്തിയിരുന്നത്. ഇവിടെനിന്ന് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ചില അശ്ലീല സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടു. ഇതേത്തുടര്‍ന്ന് സൈബര്‍ പൊലീസിന്റെ സഹായത്തോടെ അപ്ലോഡ് ചെയ്തവരെക്കുറിച്ചുള്ള വിവരം പൊലീസ് ശേഖരിച്ചു. രഹസ്യക്യാമറകള്‍ സ്ഥാപിച്ചും ഒളിഞ്ഞിരുന്നുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Post a Comment

0 Comments