നികുതി വെട്ടിപ്പ്; വിവോയുടെ 465 കോടി കണ്ടുകെട്ടി, ഡയറക്ടര്‍മാര്‍ ഇന്ത്യ വിട്ടു

LATEST UPDATES

6/recent/ticker-posts

നികുതി വെട്ടിപ്പ്; വിവോയുടെ 465 കോടി കണ്ടുകെട്ടി, ഡയറക്ടര്‍മാര്‍ ഇന്ത്യ വിട്ടു



നികുതി വെട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ 465 കോടി രൂപ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നികുതി അടക്കാതിരിക്കാന്‍ ഇന്ത്യയിലെ വിറ്റുവരവിന്റെ അമ്പതു ശതമാനം ചൈനയിലേക്ക് കടത്തിയെന്ന് ഇഡി അന്വേഷണത്തില്‍ കണ്ടെത്തി. 


62,476 കോടി രൂപയാണ് കമ്പനി ഇത്തരത്തില്‍ കടത്തിയത്. വിവോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ രണ്ട് കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. രാജ്യത്തുടനീളമുള്ള 48 ഓഫീസുകളിലായിരുന്നു ഇഡി പരിശോധന. 119 ബാങ്ക് അക്കൗണ്ടുകളിലായാണ് 465 കോടി രൂപയുണ്ടായിരുന്നത്. 73 രൂപ പണമായും കണ്ടുകെട്ടി.


കമ്പനിക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെ കമ്പനിയുടെ ഇന്ത്യയിലെ രണ്ട് ഡയറക്ടര്‍മാരും രാജ്യം വിട്ടിരുന്നു. കള്ളപ്പണം വെളുപ്പിക്കലിനെതിരെ കേസെടുത്തതിന് പിന്നാലെയായിരുന്നു ഇവര്‍ ഇന്ത്യ വിട്ടത്.

Post a Comment

0 Comments