ശനിയാഴ്‌ച, ജൂലൈ 09, 2022

 



ഉദുമ മുന്‍ എം എല്‍ എ കെ. കുഞ്ഞിരാമന്റെ വീട്ടില്‍ നിന്ന് ചന്ദനമരം മോഷ്ടിച്ച കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍. ചട്ടഞ്ചാല്‍ സ്വദേശി റഷീദ്, കൊളവയല്‍ സ്വദേശി അബ്ദുള്ള എന്നിവരെയാണ് ബേക്കല്‍ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. സംഘം മുറിച്ചുകടത്തിയ ചന്ദന തടികള്‍ കാഞ്ഞങ്ങാടിനടുത്ത് അമ്പലത്തറയിലെ വാടകവീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലാകനുണ്ടെന്ന് പോലീസ് പറഞ്ഞു.


30 വര്‍ഷം പഴക്കമുള്ള ചന്ദനമരമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. വീട്ടില്‍ സ്ഥാപിച്ച സിസി ടിവിയില്‍ നിന്നാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. ശക്തമാായ മഴയായതിനാല്‍ വീട്ടുകാര്‍ മരം മുറിക്കുന്ന ശബ്ദും കേട്ടിരുന്നില്ല. വെള്ളിയാഴ്ച്ച രാവിലെയാണ് ചന്ദന മരം മുറിച്ച് കടത്തിയതായി കണ്ടെത്തിയത്. മോഷ്ടിച്ച ചന്ദനമരത്തിന് ഏകദേശം ഒന്നരലക്ഷം രൂപ വിലവരും. ബേക്കല്‍ ഡി വൈ എസ് പി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ