ആശുപത്രിയിലെ കുളിമുറി ദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

LATEST UPDATES

6/recent/ticker-posts

ആശുപത്രിയിലെ കുളിമുറി ദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

 



സ്വകാര്യ ആശുപത്രിയിലെ കുളിമുറിയില്‍ യുവതി കുളിക്കുന്നത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കൂത്തുപറമ്പ് നരവൂർ റസിയ മഹലിൽ അഫ്നാസ് (38) ആണ് അറസ്റ്റിലായത്. തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെ കുളിമുറിയുടെ ചുമരിന്റെ മുകൾഭാഗത്ത് മൊബൈൽഫോൺ വെച്ച് ദൃശ്യം ചിത്രീകരിക്കാൻ ശ്രമിച്ചെന്നാണ് പരാതി.


തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. യുവതിയുടെ ഭർത്താവാണ് പരാതി നൽകിയത്. ഇതേ തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കുറ്റാരോപിതനിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ഇതു സൈബർ പൊലിസ് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.


യുവതിയുടെ കുട്ടിക്ക് അസുഖമായതിനാല്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. പ്രതിയും തന്റെ കുട്ടിക്ക് അസുഖമായതിനാല്‍ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടികള്‍ക്ക് കൂട്ടിരിപ്പിന് വന്നതായിരുന്നു ഇരുവരും. ജനറല്‍ വാര്‍ഡിലാണ് രണ്ട് പേരും ഉണ്ടായിരുന്നത്. യുവതി കുളിക്കവെ പ്രതി തൊട്ടടുത്തെ കുളിമുറിയുടെ മുകളില്‍ കയറി പടം പിടിക്കുകയാണ് ചെയ്തത്. യുവതി ബഹളം വെച്ചതിനാല്‍ ആശുപത്രിയിലെ മറ്റുള്ളവര്‍ ഓടിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

Post a Comment

0 Comments