ഉദുമയിൽ ട്രെയിനിൽ നിന്നും തെറിച്ചു വീണ് അഭിഭാഷകൻ മരിച്ചു

ഉദുമയിൽ ട്രെയിനിൽ നിന്നും തെറിച്ചു വീണ് അഭിഭാഷകൻ മരിച്ചു

 


കാഞ്ഞങ്ങാട്: ഭാര്യക്കും കുടുംബാംഗങ്ങൾക്കൊപ്പം മൂകാംബിക ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അഭിഭാഷകൻ ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ് മരിച്ചു. ഉദുമ ഓവർ ബ്രിഡ്ജിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടം. തൃശൂർ മണിത്തറയിലെ അഡ്വ.കെ.ആർ.വൽസൻ 78 ആണ് മരിച്ചത്. മഡ്ഗാവ് -എറണാകുളം എക്സ്പ്രസിൽ നിന്നുമാണ് അപകടമുണ്ടായത്. ശുചി മുറിയിലേക്ക് പോകുന്നതിനിടെ അബദ്ധത്തിൽ വീണതാ കാമെന്ന് കരുതുന്നു. ട്രെയിനിലുണ്ടായിരുന്ന ടി ടി ഇ തെറിച്ച് വീഴുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവരെ വിവരം അറിയിച്ചു.സ്ത്രികളെ ഇതേ ട്രെയിനിൽ യാത്രയാക്കി ബന്ധു യുവാവ് തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങി. ബേക്കൽ എസ് ഐഎം.രജനീഷിൻ്റെ നേതൃത്വത്തിൽ അന്വേഷിച്ചതിൽ മൃതദേഹം പാളത്തിനരികിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. എസ്ഐ രാമചന്ദ്രൻ ഇൻക്വസ്റ്റ് നടത്തി.

Post a Comment

0 Comments