മഹിളാ മോർച്ച നേതാവ് ശരണ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ശരണ്യയുടെ ആത്‍മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി. ഇതിൽ പ്രാദേശിക ബിജെപി നേതാവിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
5 പേജുള്ള ആത്‍മഹത്യാ കുറിപ്പാണ് പോലീസ് കണ്ടെത്തിയത്. ബിജെപി ബൂത്ത് പ്രസിഡണ്ട് പ്രജീവിന്റെ പേരാണ് കുറിപ്പിൽ പരാമർശിച്ചുള്ളത്. തന്നെ പ്രജീവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും, മരണത്തിന് ഉത്തരവാദി പ്രജീവ് ആണെന്നും ശരണ്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്. ശരണ്യയുടെ മരണത്തിന് പിന്നിൽ ബിജെപി നേതാവ് പ്രജീവ് തന്നെയാണെന്നാണ് കുടുംബത്തിന്റെയും ആരോപണം.
ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്‌തമാക്കി പരാതി നൽകിയിട്ടുണ്ടെന്നും ഉചിതമായ നടപടി ഉടൻ പ്രതീക്ഷിക്കുന്നതായും ശരണ്യയുടെ കുടുംബം പറഞ്ഞു. മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ആയ ശരണ്യയെ ഇന്നലെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ