സൗത്ത് ചിത്താരിയിൽ യൂത്ത് ലീഗ് ദിനം ആചരിച്ചു; ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട്‌ ബഷീർ ചിത്താരി പതാക ഉയർത്തി

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരിയിൽ യൂത്ത് ലീഗ് ദിനം ആചരിച്ചു; ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട്‌ ബഷീർ ചിത്താരി പതാക ഉയർത്തി

 


കാഞ്ഞങ്ങാട് : മുസ്‌ലിം യൂത്ത് ലീഗ് യുവജന പോരാട്ട ചരിത്രത്തിലെ അവിസ്മരണീയ ദിനമായ ജൂലൈ 30  അറബി ഭാഷാ സംരക്ഷണ പോരാട്ട ഭൂമികയില്‍ ജീവന്‍ ത്യജിച്ച രക്തസാക്ഷികളുടെ ഓര്‍മയില്‍ സൗത്ത് ചിത്താരിയിൽ പരിസരം ശുചീകരിച്ചും,രക്ത ദാനം നടത്തിയും യൂത്ത് ലീഗ് ദിനം ആചരിച്ചു. ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട്‌ ബഷീർ ചിത്താരി പതാക ഉയർത്തി.എം.എസ്.എഫ്.മണ്ഡലം പ്രസിഡണ്ട് ജംഷീദ് കുന്നുമ്മൽ രക്ത സാക്ഷിളായ മജീദ്,റഹ്മാൻ,കുഞ്ഞിപ്പയെ അനുസ്മരിച്ചു സംസാരിച്ചു,ജനറൽ സെക്രട്ടറി സി.കെ.ഇർഷാദ് സ്വാഗതം പറഞ്ഞു,പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട്‌ സമീൽ റൈറ്റർ,ശരീഫ് മുബാറക്ക്,അബ്ദുള്ള മുക്കൂട്,സി.എം,ഹാരിസ്,അന്തായി മുല്ല,ഇ.കെ.ഫൈറോസ്,ഹനീഫ മടിയൻ,സലീം മടിയൻ, അസീസ് മുഹമ്മദ്‌,സി.കെ.റാഷിദ്,ഉവൈസ് കൂളിക്കാട്,ബാസിത് തായൽ,മുഹമ്മദ്‌ മാട്ടുമ്മൽ സംബന്ധിച്ചു

Post a Comment

0 Comments