ബേക്കൽ പാലം അടച്ചു; ബദൽ സംവിധാനത്തിൽ വഴിമുടക്കികളായി ചരക്ക് ലോറികൾ

LATEST UPDATES

6/recent/ticker-posts

ബേക്കൽ പാലം അടച്ചു; ബദൽ സംവിധാനത്തിൽ വഴിമുടക്കികളായി ചരക്ക് ലോറികൾ

 


ബേക്കൽ  : ബേക്കൽ പാലം അടച്ചിടേണ്ടിവരുമ്പോൾ  പാലക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് ജനങ്ങൾക്ക്  പുത്തരിയല്ല. കാഞ്ഞങ്ങാട്- കാസറഗോഡ് സംസ്ഥാന പാതയിലെ  ഈ  പാലം  അറ്റകുറ്റ പണിക്കായി 29 മുതൽ ആഗസ്റ്റ് 8 വരെ അടച്ചിട്ടിക്കുകയാണ്. പാലം അടച്ചിട്ട ആദ്യ ദിവസം തന്നെ യാത്ര ദുസ്സഹമായത് പാലക്കുന്ന് റെയിൽസ്റ്റേഷൻ റോഡിലാണ്. തച്ചങ്ങാട് വഴി  ബേക്കൽ ജംഗ്ഷനിലൂടെ സംസ്ഥാന പാതയിൽ കടക്കാനുള്ള എളുപ്പമാർഗ്ഗമാണു പാലക്കുന്ന് സ്റ്റേഷൻ റോഡ്. ട്രെയിനുകൾ കടന്നു പോകാൻ ഗേറ്റ് അടച്ചിടേണ്ടിവരുമ്പോൾ  അപ്പുറം കടക്കേണ്ട വാഹനങ്ങൾ നീണ്ട നിരയായി ഇരു ഭാഗത്തും നിർത്തിയിടുമ്പോൾ  പൊതുവെ തിരക്കേറിയ ഈ റോഡിൽ കാൽനട യാത്രപോലും ദുസ്സഹമാവുകയാണ്. കൂടുതൽ ട്രെയിനുകൾ ഓടുന്ന രാവിലെയും വൈകുന്നേരവുമാണ് വാഹനയാത്രയും കാൽനടയാത്രയും അസാധ്യമാകും വിധം കുരുക്കിലാകുന്നത്.  

കെഎസ് ആർടിസി യുടെ ഒരു ബസ്സിന് പോലും ഈ റോഡിലൂടെ റൂട്ട് ഇല്ല. ചന്ദ്രഗിരി വഴിയുള്ള ബസുകൾക്ക് ബേക്കൽ ജംഗ്ഷനിലൂടെ യാത്ര തുടരാൻ പാലക്കുന്ന് വഴിമാത്രമേ സാധിക്കുള്ളു. , ദേശീയ പാതയിലൂടെ യാത്രചെയ്യാവുന്ന ചരക്ക് ലോറികൾക്കും  മറ്റു വലിയ വാഹനങ്ങൾക്കും  നിർബന്ധമായും പാലക്കുന്നിലൂടെ യാത്ര നിഷേധിച്ചാൽ ഇനിയുള്ള ദിവസങ്ങളിൽ ഇവിടത്തെ ഗതാഗത കുരുക്കിന് തെല്ലൊരു പരിഹാരമാകുമെന്നാണ് ജനങ്ങൾ പറയുന്നത്. അല്ലാത്ത പക്ഷം ഇനിയുള്ള10 ദിവസം ജനങ്ങൾ ഏറെ ബുദ്ധിമുട്ടേണ്ടി വരും.

Post a Comment

0 Comments