പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നഫോട്ടോ ആവശ്യപ്പെട്ട് ഭീഷണി; യുവാവ് അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നഫോട്ടോ ആവശ്യപ്പെട്ട് ഭീഷണി; യുവാവ് അറസ്റ്റിൽ




നവമാധ്യമത്തിലൂടെ പരിചയപ്പെട്ട സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നഫോട്ടോ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ യുവാവ് പോക്സോ കേസിൽ പിടിയിൽ. ചിറ്റാരിക്കാൽ കുന്നുംകൈ തുള്ളൻ കല്ല് സ്വദേശി പിക് അപ്പ് ഡ്രൈവർ കെ.അഭിജിത്തിനെ (24) യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിൽ


അഡീഷണൽ എസ്ഐ. കെ .വി .മുരളിയും സംഘവും അറസ്റ്റ് ചെയ്തത് .സ്റ്റേഷൻ പരിധിയിലെ 16 കാരിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പോക്സോ കേസെടുത്തത്.

പ്രതിയുടെ ഫോൺ പരിശോധിച്ച പോലീസ് സംഘത്തിന് ഇയാൾ നിരവധി പെൺകുട്ടികളുമായി വീഡിയോ ചാറ്റ് ചെയ്യുകയും അതിൻ്റെ സ്ക്രീൻ ഷോട്ട് റെക്കോർഡ് ചെയ്ത തായും കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് അശ്ലീല വീഡിയോ ചാറ്റ് നടത്തുകയും അശ്ലീല ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി അയച്ചുകൊടുത്തതും സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് പോലീസ് കണ്ടെത്തിയത്.അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Post a Comment

0 Comments