അറസ്റ്റിലായ ടിക് ടോക് താരം വിനീതിനെതിരെ പരാതി പ്രളയം

LATEST UPDATES

6/recent/ticker-posts

അറസ്റ്റിലായ ടിക് ടോക് താരം വിനീതിനെതിരെ പരാതി പ്രളയം

 ബലാത്സംഗക്കേസിൽ അറസ്റ്റിലായ ടിക്ടോക് താരം വിനീതിനെതിരെ വീണ്ടും പരാതികൾ. ഇയാൾ സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങൾ പകർത്തിയതായാണ് പരാതി. കൂടാതെ ഇ-മെയിൽ, ഇന്‍സ്റ്റാഗ്രാം ഐഡികളും പാസ് വേർഡുകളും കൈക്കലാക്കിയതായും ഭീഷണിപ്പെടുത്തിയതായും കാണിച്ച വീട്ടമ്മയായ യുവതിയാണ് പരാതി നല്‍കിയത്.


സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറ‍ഞ്ഞു. ബലാത്സംഗക്കേസിൽ വിനീത് അറസ്റ്റിലായതിന് പിന്നാലെ പൊലീസിനെ ഫോണിൽ വിളിച്ച് കോളേജ് വിദ്യാർഥിനികളും പരാതിപ്പെട്ടിരുന്നു. മോശമായി പെരുമാറിയതിനെ തുടർന്ന് സൗഹൃദത്തിൽ നിന്ന് പിന്മാറിയിരുന്നതായി വിദ്യാർഥിവനികൾ പറഞ്ഞു. എന്നാൽ‌ ഫോണ്‍ എടുക്കാത്തതിന്റെ പേരിൽ വിളിച്ച് അസഭ്യം പറഞ്ഞതായി വിദ്യാര്‍ഥിവനികൾ പറഞ്ഞു. എന്നാൽ‌ ഇവര്‍ രേഖാമൂലം പരാതി നല്‍കാൻ‌ തയ്യാറായിട്ടില്ല.


പ്രതിയ്ക്കെതിരെ കൂടുതൽ പരാതികൾ വരുമെന്നാണ് കരുതുന്നത്. കോളജ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നിലവിൽ വിനീതിനെ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. കാറു വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്തു എന്നാണ് പരാതി.


നേരത്തെ പൊലീസിലായിരുന്നുവെന്നും ഇപ്പോൾ സ്വകാര്യ ചാനലിൽ ജോലി ചെയ്യുകയാണ് എന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. ശാരീരിക അസ്വസ്ഥതകൾ കാരണം പൊലീസിൽ നിന്ന് രാജിവച്ചു എന്നായിരുന്നു അവകാശവാദം.


എന്നാൽ ഇയാൾക്ക് ജോലിയില്ലെന്ന് പൊലീസ് വ്യക്തമാക്കി

വിനീത് ഒഫീഷ്യൽ പേരുള്ള ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇരുപതിനായിരത്തോളം പേരാണ് പിന്തുടരുന്നത്. മീശ ഫാൻ ഗേൾ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഇയാള്‍ വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നു. മീശ ഫാൻ ഗേൾ എന്ന അക്കൗണ്ട് വിനീത് തന്റെ ഔദ്യോഗിക അക്കൗണ്ടിലെ സ്റ്റാറ്റസിൽ മെൻഷൻ ചെയ്തിരുന്നു. ക്ലോസപ്പ് ദൃശ്യങ്ങളായിരുന്നു ഇയാൾ കൂടുതലായും ചിത്രീകരിച്ചിരുന്നത്.


നിരവധി വിവാഹിതരായ സ്ത്രീകളുമായി വിനീതിന് ബന്ധമുണ്ട് എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിലുള്ള പെൺകുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള ടിപ്സ് നൽകും. നിരവധി ഫോളോവേഴ്സ് ഉള്ളതുകൊണ്ട് തന്നെ പെൺകുട്ടികളും യുവതികളും വലയിൽ വീഴുകയും ഇത് മുതലെടുക്കുകയുമായിരുന്നു പ്രതി ചെയ്തിരുന്നത്.

Post a Comment

0 Comments