പതിനാറുകാരിയെ ഒന്നരവർഷമായി പീഡിപ്പിച്ചു; അമ്മയുടെ കാമുകൻ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

പതിനാറുകാരിയെ ഒന്നരവർഷമായി പീഡിപ്പിച്ചു; അമ്മയുടെ കാമുകൻ അറസ്റ്റിൽ



 പതിനാറുകാരിയെ ഒന്നര വർഷമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. റാന്നി തോട്ടമൺ ആര്യപത്രയിൽ അനിൽകുമാറിന്റെ മകൻ അനന്തു അനിൽകുമാർ( 26) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വാടകയ്ക്ക് താമസിച്ചിരുന്ന 16 വയസുള്ള പെൺകുട്ടിയെയാണ് പ്രതി ഒന്നര വർഷമായി ലൈംഗികമായി പീഡിപ്പിച്ചുവന്നത്.


പെൺകുട്ടിയുടെ പിതാവ് കുറെ കാലം മുമ്പ് ഉപേക്ഷിച്ചുപോയതാണ്. വാടകവീട്ടിൽ കഴിഞ്ഞുവരവേ, പെൺകുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായതോടെയാണ് പ്രതി ഇവർക്കൊപ്പം താമസം തുടങ്ങിയത്. ഒപ്പം കൂടിയ യുവാവ് പെൺകുട്ടിയെ നിരന്ത്രമായി പീഡിപ്പിച്ചു. ഇക്കഴിഞ്ഞ അഞ്ചിന് രാത്രി പ്രതി ദേഹോപദ്രവം ഏൽപിച്ചതോടെയാണ് പീഡനവിവരം പുറംലോകം അറിഞ്ഞത്. നാളുകളായുള്ള ലൈംഗികപീഡനവും ഉപദ്രവവും പോലീസിനോട് വെളിപ്പെടുത്തിയ കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്തു.


തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പത്തനംതിട്ട കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ മധുവിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ജിബു ജോൺ, സബ് ഇൻസ്പെക്ടർ ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. 

Post a Comment

0 Comments