കൊല്ലം കുളത്തൂപ്പുഴയിൽ പോക്സോ കേസിലെ അതിജീവിതയായ പതിനഞ്ചുകാരി പ്രസവിച്ചു. പെൺകുട്ടി പ്രസവിച്ചത് മറച്ചുവയ്ക്കാൻ വീട്ടുകാർ ശ്രമിച്ചു. കുളത്തൂപ്പുഴയിലെ സ്വന്തം വീട്ടിലാണ് പതിനഞ്ചുകാരി പ്രസവിച്ചത്. പ്രസവശേഷം കുഞ്ഞുമായി പെൺകുട്ടിയുടെ അമ്മ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിയെങ്കിലും പെൺകുട്ടി പ്രസവിച്ച വിവരം പറഞ്ഞില്ല.
താനാണ് പ്രസവിച്ചത് എന്നാണ് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കാര്യങ്ങൾ വ്യക്തമായത്. തന്റെ 15 വയസ്സുകാരിയായ മകളാണ് പ്രസവിച്ചതെന്ന് ഇവർ പിന്നീട് ഡോക്ടർമാരോട് സമ്മതിച്ചു. 2016 ൽ പോക്സോ കേസിലെ അതിജീവിതയാണ് പെൺകുട്ടി. പിന്നീട് വീണ്ടും പീഡനത്തിരയായെന്നാണ് വിവരം. രണ്ടാമത് പീഡനത്തിനിരയായ വിവരം പൊലീസും അറിഞ്ഞിരുന്നില്ല. പതിനഞ്ചുകാരിക്കും പെൺകുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments