ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതായി വ്യാജപ്രചരണം; മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി

LATEST UPDATES

6/recent/ticker-posts

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതായി വ്യാജപ്രചരണം; മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി

 



മഞ്ചേശ്വരം: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതായി തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്നതിനെതിരെ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. വാസ്‌കൂഡ സമാജ സേവാസമിതിയുടെ കേരള-കര്‍ണാടക സമ്മേളനം ഞായറാഴ്ച ഹൊസങ്കടിയിലെ ഹാളില്‍ നടന്നിരുന്നു. ഈ പരിപാടിയില്‍ എം.എല്‍.എ പങ്കെടുത്ത് പ്രസംഗിച്ചിരുന്നു. എം.എല്‍.എ പ്രസംഗിക്കുമ്പോള്‍ പിറകിലെ ചുമരില്‍ ആര്‍.എസ്.എസ് നേതാവിന്റെ ഫോട്ടോ ഉണ്ടായിരുന്നതാണ് തെറ്റായ പ്രചരണത്തിന് കാരണം. ഒരു യുവാവ് ഇതിനെ ദുരുപയോഗം ചെയ്ത് ഫേസ്ബുക്കിലിട്ടതോടെയാണ് വ്യാപകമായി പ്രചരിച്ചത്. ഹാളില്‍ ഉണ്ടായിരുന്ന ഒരു ഫോട്ടോയുടെ പേരില്‍ ഫേസ്ബുക്കില്‍ തനിക്കെതിരെ പ്രചരണം നടക്കുന്നതായി അറിഞ്ഞ എം.എല്‍.എ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

Post a Comment

0 Comments