കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെത്തിയ ആരോഗ്യ മാതൃ വീണാ ജോർജ്ജ് ജില്ലാ ആശുപത്രി സന്ദർശിച്ച് ഗസ്റ്റ് ഹൗസിലേക്കുള്ള മടക്കം കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധം ഭയന്ന് വഴിതിരിച്ച് വിട്ടു. ജില്ലാ ആശുപത്രിയിൽനിന്നും ആറങ്ങാടി കൂളിയങ്കാൽ വഴി ഗസ്റ്റ് ഹൗസിലേക്ക് പോകാനാണ് തീരുമാനിച്ചതെങ്കിലും വഴിയിൽ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായി വഴിൽ ഉണ്ടെന്ന വിവരം അറിഞ്ഞ് മാവുങ്കാൽ വഴി ഗസ്റ്റ് ഹൗസിലേക്ക് പോവുകയായിരുന്നു മന്ത്രി. ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി തുറക്കാത്തതിനെതിരെയാണ് മന്ത്രിക്കെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് രംഗത്തിറങ്ങിയത്. മന്ത്രി എത്തുംമുൻപ് ജില്ലാശുപത്രി പരിസരത്ത് നിന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെ നിരവധി പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി.
0 Comments