ആസാദി കാ അമൃത മഹോൽസവം അജാനൂർ പഞ്ചായത്ത് ദേശീയ പതാക വിതരണോൽഘാടനം ശ്രദ്ധേയമായി

LATEST UPDATES

6/recent/ticker-posts

ആസാദി കാ അമൃത മഹോൽസവം അജാനൂർ പഞ്ചായത്ത് ദേശീയ പതാക വിതരണോൽഘാടനം ശ്രദ്ധേയമായി

 


കാഞ്ഞങ്ങാട്: സ്വാതന്ത്യദിനാഘോഷത്തിൻ്റെ 75ആം വാർഷികാഘോഷത്തിൻ്റെ ഭാഗമായി എല്ലാ വീടുകളിലും പതാക ഉയർത്തുന്നതിൻ്റെ ഭാഗമായി സ്കൂളുകൾക്കും, സ്ഥാപനങ്ങൾക്കും വീടുകൾക്കുമുള്ള പതാക വിതരണോൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ നിർവ്വഹിച്ചു, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ പേർസൻ ഷീബ ഉമ്മർ അധ്യക്ഷം വഹിച്ചു, വാർഡ് മെമ്പർമാർ, ഹെഡ്മാസ്റ്റർമാർ, കുടുംബശ്രീ അംഗങ്ങൾ, പഞ്ചായത്ത് സ്റ്റാഫംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.അമൃത മഹോൽസവത്തിൻ്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ ആഗസ്റ്റ് 14 ഞായറാഴ്ച 10 മണിക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് എൽ.പി, യുപി, എച്ച് എസ്, എച്ച് എസ് എസ് കുട്ടികൾക്ക് ക്വിസ് മൽസരവും യു.പി എച്ച് എസ് വിഭാഗങ്ങൾക്ക് ദേശഭക്തിഗാനാലാപന മത്സരവും നടത്തും, സ്കൂളിൽ നിന്ന് ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് പഞ്ചായത്ത്തല മൽസരത്തിൽ പങ്കെടുക്കാം പി.ഇ സി സെക്രട്ടറി സി.പി വി വിനോദ് കുമാർ സ്വാഗതവും ബി.ആർ സി കോഡിനേറ്റർ കെ.രജനി നന്ദിയും പറഞ്ഞു. തുടർന്ന്ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുമായി ബന്ധപെട്ടു അജാനൂർ ഗ്രാമപഞ്ചായത്തിൽ നടന്ന ടി. ഇ. സി യോഗത്തിനിടയിൽ വച്ചു പ്രതിജഞ എടുക്കുകയും ലോഗോ പ്രദർശിപ്പിക്കുകയും ചെയ്തു.

Post a Comment

0 Comments