മതേതര മൂല്യങ്ങൾ തകർക്കാനുള്ള ശ്രമങ്ങളാണ് മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളി: എൻ.കെ.പ്രേമചന്ദ്രൻ എം പി

LATEST UPDATES

6/recent/ticker-posts

മതേതര മൂല്യങ്ങൾ തകർക്കാനുള്ള ശ്രമങ്ങളാണ് മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളി: എൻ.കെ.പ്രേമചന്ദ്രൻ എം പി

 



കാഞ്ഞങ്ങാട്: മതേതര മൂല്യങ്ങൾ തച്ചുതകർക്കാനുള്ള ശ്രമങ്ങളാണ് മതേതര ഇന്ത്യ നേരിടുന്ന സുപ്രധാന വെല്ലുവിളിയെന്നും അതുൾക്കൊള്ളാനും അതിജീവിക്കുവാനുമുള്ള ശേഷി നാം പൂർണമായും കൈവരിച്ചിട്ടില്ലെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. കാഞ്ഞങ്ങാട് വിജ്ഞാന വേദി സംഘടിപ്പിച്ച പ്രഭാഷണ സംഗമത്തിൽ ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 സഹിഷ്ണുതയുടെ സംസ്കാരമാണ് ഇന്ത്യ എന്നും മുന്നോട്ടു വെച്ചത്. വിയോജിക്കുവാനുള്ള സ്വാതന്ത്ര്യമാണ്ഇന്ത്യൻ ഭരണഘടന ഉറപ്പു വരുത്തുന്നത്. ബഹുസ്വരതയാണ് അതിന്റെ ആധാരം' ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനും ആചാരാനുഷ്ഠാനങ്ങളിൽ പങ്കു കൊള്ളാനുമുള്ള സ്വാതന്ത്ര്യം ഭരണ ഘടന നമുക്ക് അനുവദിച്ചു നൽകിയിട്ടുണ്ട്.. ഈ മതേതര ജനാധിപത്യ സ്ഥിതി സമത്വമാണ് ഇന്ന് അപകടത്തിലായിക്കൊണ്ടിരിക്കുന്നത് . പൗരത്വത്തിന് മതം ആധാരമാകുന്ന വിപൽക്കരമായ സാഹചര്യമാണ് ഇന്നുള്ളത്. ഇന്ത്യൻ മതേതരത്വം ആസന്നഭാവിയിൽ ശിഥിലമാകും' മതപരമായ ഈ രാഷ്ട്രീയ അജണ്ട നാം തിരിച്ചറിയണമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. വിജ്ഞാന വേദി പ്രസിഡണ്ട്  പി.എം. കുഞ്ഞബ്ദുള്ള ഹാജി അദ്ധ്യക്ഷം വഹിച്ചു. ഡോ.അജയകുമാർ കോടത്ത് , ഡോ.എ.എം. ശ്രീധരൻ , പി.വി.സുരേഷ്, ഹരീഷ് ബി.നമ്പാർ, എം.. ഹമീദ് ഹാജി, വി. കമ്മാരൻ, പി.കെ. നിഷാന്ത്, ബിൽടെക് അബ്ദുല്ല  തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സി.മുഹമ്മദ് കുഞ്ഞി സ്വാഗതവും അഹമ്മദ് കിർമാണി നന്ദിയും പറഞ്ഞു. വിജ്ഞാന വേദി വൈസ് ചെയർമാൻ എ.ഹമീദ് ഹാജി പ്രേമചന്ദ്രൻ എം.പിക്ക് ഉപഹാരം സമർപ്പിച്ചു.


Post a Comment

0 Comments