ഭാര്യ ആത്മഹത്യ ചെയ്തതിന്റെ നാല്‍പതാം നാള്‍ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

ഭാര്യ ആത്മഹത്യ ചെയ്തതിന്റെ നാല്‍പതാം നാള്‍ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

 


നേമത്ത് ഭാര്യ ആത്മഹത്യ ചെയ്തതിന്റെ നാല്‍പതാം നാള്‍ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റിലായി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ചാല കരിമഠം നിവാസിയായ സനൂജിനെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്.


ഇതിന് മുന്‍പും പോക്സോ കേസില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് ഇയാളുടെ ഭാര്യ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തത്.


ഇപ്പോഴത്തെ കേസില്‍ പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയ പീഡിപ്പിച്ചത്. ഭാര്യ മരിച്ച് 40ാം ദിവസമാണ് പ്രതി പോക്സോ കേസ് പ്രകാരം അറസ്റ്റിലാകുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments