യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന ഇടപാടുകള്‍ക്ക് ചാര്‍ജൊന്നും ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം ഞായറാഴ്ച വ്യക്തമാക്കി.
യുപിഐ ഇടപാടില്‍ ഏറെ പണചിലവുണ്ടെന്നും അത് ഇടപാടുകാരില്‍ നിന്നു ഈടാക്കാന്‍ കഴിയില്ലന്ന് ചൂണ്ടികാട്ടി റിസര്‍വ് ബാങ്ക് കഴിഞ്ഞയാഴ്ച ചര്‍ച്ചാരേഖ പുറത്തിറക്കിയിരുന്നു. യുപിഐ രാജ്യത്തിനും ജനങ്ങള്‍ക്കും ഏറെ പ്രയോജനകരമാണെന്നും അതു സൗജന്യമായി തന്നെ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രം 1,500 കോടി രൂപ അനുവദിച്ചിരുന്നു. 2023 സാമ്പത്തിക വര്‍ഷം ബജറ്റില്‍ കേന്ദ്രം 200 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും അറിയിച്ചു.
0 Comments