ലോക്ക്ഡൗൺ കാലത്ത് തൊഴിലാളികളെ വിമാനത്തിൽ നാട്ടിലെത്തിച്ച കർഷകൻ തൂങ്ങി മരിച്ച നിലയിൽ

LATEST UPDATES

6/recent/ticker-posts

ലോക്ക്ഡൗൺ കാലത്ത് തൊഴിലാളികളെ വിമാനത്തിൽ നാട്ടിലെത്തിച്ച കർഷകൻ തൂങ്ങി മരിച്ച നിലയിൽ

 


ന്യൂഡല്‍ഹി: 2020ലെ കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ യാത്രാ പ്രതിസന്ധിയില്‍ തന്റെ തൊഴിലാളികളെ അവരുടെ സ്വന്തം നാട്ടിലേക്ക് വിമാനത്തില്‍ അയച്ച് വാര്‍ത്തകളില്‍ നിറഞ്ഞ കര്‍ഷകൻ ജീവനൊടുക്കിയ നിലയിൽ. 55 കാരനായ പപ്പന്‍ സിങ്ങിനെ ബുധനാഴ്ച ഡല്‍ഹിയിലെ ഒരു ക്ഷേത്രത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


ഡല്‍ഹിയിലെ ആലിപോര്‍ മേഖലയിലുള്ള സ്വന്തം വീടിന് മുന്നിലുള്ള ക്ഷേത്രത്തിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് പപ്പന്‍ സിങിന്റെ മൃതദേഹം കണ്ടെത്തിയത്. രോഗബാധയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുന്ന ഒരു ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

ലോക്ക്ഡൗണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ കുടുങ്ങി കിടന്ന വേളയില്‍ പപ്പന്‍ സിങ് ഗെഹലോട്ട് തന്റെ തൊഴിലാളികളെ വിമാനത്തില്‍ നാട്ടിലേക്കയച്ചത് ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്ത ആയിരുന്നു. കോവിഡ് പ്രതിസന്ധി അയഞ്ഞതിന് ശേഷം തൊഴിലാളികളെ അവരുടെ നാട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് എത്തിച്ചതും വിമാനത്തിലായിരുന്നു. ഡൽഹിയിലെ സോനു സൂദ് എന്നും അദ്ദേഹത്തെ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നു. നടി മാധുരി ദീക്ഷിത് അടക്കം ഒട്ടേറെ പ്രമുഖർ പപ്പൻ സിങ്ങിനെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ഭാര്യയും ഒരു മകളുമാണ് പപ്പൻസിങ്ങിനുള്ളത്

Post a Comment

0 Comments