കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി രചിച്ച 'ഇശ്ഖ്പൂക്കുന്ന കാലം' പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി രചിച്ച 'ഇശ്ഖ്പൂക്കുന്ന കാലം' പ്രകാശനം ചെയ്തു

 പ്രഗൽഭ പണ്ഡിതനും വാഗ്മിയുമായ കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി രചിച്ച  ഇശ്ഖ്പൂക്കുന്ന കാലം പുസ്തക പ്രകാശനം കുമ്പോൽ സയ്യിദ് ഷെമീം തങ്ങൾ ബല്ലാകടപ്പുറം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എംകെ അബൂബക്കർ ഹാജിക്ക് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ അലിഫ് പബ്ലിക്കേഷൻ ചെയർമാൻ കെ എച്ച് ഷംസുദ്ദീൻ കല്ലൂരാവി അധ്യക്ഷത വഹിച്ചു. സൂപ്പി ബാഖവി ഉദ്ഘാടനം ചെയ്തു .അഷ്റഫ് റഹ്മാനി ചൗക്കി പുസ്തക പരിചയവും, അബ്ദുൽ അസീസ് അഷറഫി പാണത്തൂർ പ്രഭാഷണവും നിർവഹിച്ചു. കരീം ഫൈസി മുക്കൂട് ഉപഹാര സമർപ്പണം നടത്തി. മുബാറക് ഹസൈനാർ ഹാജി, കെ.മുഹമ്മദ് കുഞ്ഞി, എം.പി ജാഫർ,  ബഷീർ വെള്ളിക്കോത്ത്,  ഉമ്മർ തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു .നാസർ കല്ലൂരാവി സ്വാഗതവും, ഷമീർ കുന്നുംകൈ നന്ദിയും പറഞ്ഞു.

Post a Comment

0 Comments