അവിഹിതമെന്നു സംശയം; ഭാര്യയെ കാണാന്‍ എത്തിയ സുഹൃത്തിനെ ഭർത്താവ് അടിച്ചുകൊന്നു

LATEST UPDATES

6/recent/ticker-posts

അവിഹിതമെന്നു സംശയം; ഭാര്യയെ കാണാന്‍ എത്തിയ സുഹൃത്തിനെ ഭർത്താവ് അടിച്ചുകൊന്നു

 


എറണാകുളം നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ഭാര്യയുമായുള്ള അവിഹിതബന്ധമാണെന്ന സംശയത്തെ തുടര്‍ന്നെന്ന് പ്രതി സുരേഷ്. പാലക്കാട് പിരായിരി സ്വദേശിയായ സ്വകാര്യബാങ്ക് ജീവനക്കാരന്‍ അജയ് ആണ് ഇന്നലെ രാത്രി ഒരു മണിയോടെ എറണാകുളം നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപം തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്


നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കാരിയായ യുവതിയെ കാണാന്‍ അജയ്കുമാര്‍ പാലക്കാട്ടു നിന്നെത്തി ഹോട്ടല്‍ മുറിയില്‍ താമസിക്കുകയായിരുന്നു.ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍, യുവതിയുടെ ഭര്‍ത്താവ് പാലക്കാട് സ്വദേശി സുരേഷും കൊച്ചിയില്‍ എത്തിയിരുന്നു. യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. രാത്രിയില്‍ കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെക്കൊണ്ട് അജയ്കുമാറിനെ വിളിപ്പിച്ചു. ഭാര്യയെ കാറില്‍ ഇരുത്തിയ ശേഷം സുരേഷ് കുമാര്‍, അജയ്കുമാറിന്റെ ഹോട്ടല്‍ മുറിയിലേക്ക് പോയി. തുടര്‍ന്ന് സംസാരിക്കുന്നതിനിടെ അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. അടിയേറ്റ യുവാവ് പുറത്തേക്ക് ഓടിയെങ്കിലും മാര്‍ക്കറ്റ് റോഡില്‍ വീഴുകയായിരുന്നു.


വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. തന്നെ കാണാനാണ് അജയ്കുമാര്‍ വന്നതെന്നു യുവതി പൊലീസിനോട് പറഞ്ഞു. താനും അജയും  സുഹൃത്തുക്കളാണെന്നും തനിക്കു നല്‍കാനുള്ള പണം നല്‍കാന്‍ എത്തിയതാണെന്നും യുവതി പറയുന്നു. 


പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു. അജയ് കുമാറിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


Post a Comment

0 Comments