അമ്മയെ കടന്നുപിടിച്ച യുവാവിനെ ഇഷ്‌ടികയ്ക്ക് ഇടിച്ചു കൊന്ന് 23 വയസ്സുകാരൻ

അമ്മയെ കടന്നുപിടിച്ച യുവാവിനെ ഇഷ്‌ടികയ്ക്ക് ഇടിച്ചു കൊന്ന് 23 വയസ്സുകാരൻ

 



ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് അമ്മയെ  ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്‌ത ആളെ യുവാവ് ഇഷ്‌ടികയ്ക്ക് ഇടിച്ചു കൊലപ്പെടുത്തി. വിശാഖപട്ടണത്തെ അല്ലിപുരത്ത് ഞായറാഴ്ചയാണ് സംഭവം നടന്നത്. 45 വയസ്സുകാരനായ ജി. ശ്രീനുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രസാദ് എന്ന 23 വയസ്സുകാരനെയും അമ്മ ഗൗരിയെയും പൊലീസ് അറ‌സ്റ്റ്‌ ചെയ്‌തു. 


ഞായറാഴ്‍ച രാവിലെ സമീപത്തെ വീടുകളിൽ വീട്ടുജോലികൾ ചെയ്‌തിരുന്ന ഗൗരി, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മദ്യപിച്ച് ലക്കുകെട്ട ശ്രീനി അപമര്യാദയായി പെരുമാറുകയായിരുന്നു. അസഭ്യം പറയുകയും കയ്യിൽ കയറി പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്‌തു. ഇതേ തുടർന്ന് ശ്രീനിയും ഗൗരിയും തമ്മിൽ തർക്കമുണ്ടായി. പ്രദേശവാസികൾ ഇരുവരെയും അനുനയിപ്പിച്ച് പറഞ്ഞയ്ച്ചു. വീട്ടിലെത്തിയ ഗൗരി സംഭവിച്ചതെല്ലാം മകൻ പ്രസാദിനോട് പറയുകയായിരുന്നു. ഉടൻ തന്നെ ശ്രീനിയെ തിരക്കി പ്രസാദ് വീട്ടിൽ നിന്ന് ഇറങ്ങി പോയതായി പൊലീസ് അറിയിച്ചു. 


ശ്രീനിയെ പ്രസാദ് ഇഷ്‌ടിക ഉപയോഗിച്ച് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ശ്രീനി മരിച്ചുവെന്ന് ഉറപ്പായതോടെ ഗൗരിയും പ്രസാദും പ്രദേശത്ത് നിന്ന് കടക്കുകയായിരുന്നു.  ശ്രീനിയുമായി പ്രസാദിന് മുൻ വൈരാഗ്യമില്ലായിരുന്നുവെന്നും അമ്മയെ അപമാനിച്ചതിനെ തുടർന്നാണ് അതിക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. 

Post a Comment

0 Comments