കാഞ്ഞങ്ങാട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പഠന ക്ലാസിന് പുതിയകോട്ട ശംസുൽ ഉലമ ഇസ് ലാമിക് സെൻ്ററിൽ പ്രൗഢ തുടക്കം. സമസ്ത മണ്ഡലം പ്രസിഡണ്ട് എം മൊയ്തു മൗലവി ബാഖവി പുഞ്ചാവിയുടെ അദ്ധ്യക്ഷതയിൽ എസ് കെ എസ് എസ് എഫ് യു എ ഇ കാസറഗോഡ് ജില്ലാ പ്രസിഡണ്ട് കരീം ഫൈസി മുക്കൂട് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് സയ്യിദ് ഹാശിം തങ്ങൾ ജമലുല്ലൈലി പ്രാർത്ഥന നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി സുലൈമാൻ ഫൈസി കരുവഞ്ചാൽ സ്വാഗതം പറഞ്ഞു. പ്രമുഖ പണ്ഡിതൻ അബ്ദുസ്സലാം ബാഖവി ഒളവട്ടൂർ പണ്ഡിത ധർമ്മം എന്ന വിഷയത്തെ അധികരിച്ച് ക്ലാസ്സിന് നേതൃത്വം നൽകി.
കൊവ്വൽപ്പള്ളി ഇബ്റാഹീം മുസ്ലിയാർ, അബ്ദുൽ ഖാദിർ നദ് വി , ശറഫുദ്ധീൻ ബാഖവി, മുഹ്യിദ്ധീൻ അസ്ഹരി, ടി പി അലി ഫൈസി, സുലൈമാൻ സഅദി, ഉമർ മൗലവി തൊട്ടിയിൽ, അബ്ദുൽ അസീസ് അശ്റഫി പാണത്തൂർ ,അശ്റഫ് മിസ് ബാഹി,മുബാറക് ഹസൈനാർ ഹാജി, കെ ബി കുട്ടി ഹാജി, നാസർ മാസ്റ്റർ കല്ലൂരാവി, റഷീദ് ഫൈസി, അശ്റഫ് ദാരിമി, ആരിഫ് അഹ്മദ് ഫൈസി എന്നിവർ സംബന്ധിച്ചു.
0 Comments