കല്യാണ സദ്യയിൽ രണ്ടാം തവണ പപ്പടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ഞായറാഴ്ച ഉച്ചക്ക് ഹരിപ്പാട് മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് 'തല്ലുമാല' അരങ്ങേറിയത്. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഓഡിറ്റോറിയം ഉടമ മുരളീധരൻ (65) ജോഹൻ (24 ) ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്.
ഭക്ഷണം വിളമ്പുന്നതിനിടെ, വരന്റെ സുഹൃത്തുക്കളിൽ ചിലർ പപ്പടം രണ്ടാമത് ആവശ്യപ്പെട്ടപ്പോൾ നൽകാനാകില്ലെന്ന് വിളമ്പുന്നവർ അറിയിച്ചതോടെ വാക്കുതർക്കമുണ്ടാകുകയും ഇത് സംഘർഷത്തിലേക്ക് വഴിമാറുകയുമായിരുന്നു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. കരീലകുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments