നീലേശ്വരത്ത് റെയില്‍പാളത്തിനരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മാതൃഭൂമി സബ് എഡിറ്റര്‍ കെ.രജിത്ത് അന്തരിച്ചു

LATEST UPDATES

6/recent/ticker-posts

നീലേശ്വരത്ത് റെയില്‍പാളത്തിനരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മാതൃഭൂമി സബ് എഡിറ്റര്‍ കെ.രജിത്ത് അന്തരിച്ചു




നീലേശ്വരം: റെയില്‍പാളത്തിനരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മാതൃഭൂമി സബ് എഡിറ്റര്‍ കെ.രജിത്ത് (രജിത്ത് റാം-42) അന്തരിച്ചു. നീലേശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്തെ മേല്‍പ്പാലത്തിനരികിലാണ് ഞായറാഴ്ച രാത്രി ഏഴരയോടെ രജിത്തിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ സഹകരണ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


വീട്ടില്‍നിന്ന് സാധനം വാങ്ങാന്‍ ഇറങ്ങിയതായിരുന്നു. 2016 മുതല്‍ മാതൃഭൂമി കണ്ണൂര്‍ യൂണിറ്റിലെ സബ് എഡിറ്ററാണ്. നേരത്തേ മാതൃഭൂമി കോഴിക്കോട് ഡെസ്‌കിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.


നീലേശ്വരം കുഞ്ഞാലില്‍കീഴിലെ അധ്യാപകദമ്പതിമാരായ കെ.കുഞ്ഞിരാമന്റെയും വി.വി.രമയുടെയും മകനാണ്. ഭാര്യ: സന്ധ്യ (ഫാര്‍മസിസ്റ്റ്, ജില്ലാ ആയുര്‍വേദ ആശുപത്രി, കാഞ്ഞങ്ങാട്). മക്കള്‍: അമേയ, അനേയ. സഹോദരങ്ങള്‍: സരിത, പരേതനായ സജിത്.

Post a Comment

0 Comments