ഇടുക്കിയിൽ ഓട്ടോറിക്ഷയ്ക്ക് അടിയിൽ പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളിലാംകണ്ടത്താണ് ദാരുണ സംഭവം നടന്നത്. പിതാവ് ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയിലാണ് വാഹനത്തിനടിയിൽപ്പെട്ട് രണ്ടര വയസുകാരി മരണമടഞ്ഞത്. വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് – ശ്രീക്കുട്ടി ദമ്പതികളുടെ മകൾ ഹൃദികയാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പിതാവ് പുറത്തേക്ക് പോകാനായി വാഹനം എടുക്കുമ്പോൾ മകൾ ഓട്ടോയ്ക്ക് പിന്നിലേക്ക് ഓടിയെത്തുകയായിരുന്നു. തന്റെ മകൾ പിന്നിൽ നിൽക്കുന്നത് ശ്രദ്ധിക്കാതെ പിതാവ് ഓട്ടോ എടുത്തപ്പോഴാണ് അപകടമുണ്ടായത്. കട്ടപ്പന താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് കുട്ടിയുടെ മൃതദേഹം.
0 Comments