ആർ എസ് എസ്സിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കാൻ കരാറെടുത്ത ഏജൻസി ആണ് പിണറായി സർക്കാർ: എ. കെ.എം അഷ്‌റഫ്‌ എം എൽ എ

LATEST UPDATES

6/recent/ticker-posts

ആർ എസ് എസ്സിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കാൻ കരാറെടുത്ത ഏജൻസി ആണ് പിണറായി സർക്കാർ: എ. കെ.എം അഷ്‌റഫ്‌ എം എൽ എ




അജാനൂർ : ആർ എസ് എസ് ന്റെ അജണ്ടകൾ കൃത്യമായി കേരളത്തിൽ നടപ്പിലാക്കാൻ കരാറെടുത്ത ഏജൻസി ആണ് പിണറായി സർക്കാർ എന്ന് എ.കെ.എം അഷ്‌റഫ്‌ എം എൽ എ പറഞ്ഞു. പൈതൃക മണ്ണിൽ പത്തരമാറ്റോടെ മുസ്ലിം ലീഗ് എന്ന പ്രമേയത്തിൽ അതിഞ്ഞാൽ മേഖല മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാവ്‌ലിൻ കേസ് കോടതിയിൽ അടുത്ത മാസം വരാനിരിക്കുമ്പോൾ അതിൽ നിന്നും രക്ഷനേടാൻ പിണറായി കണ്ടെത്തിയ മാർഗ്ഗമാണ് ആർ എസ് എസ് നെ പ്രീനിപ്പിക്കുക എന്നത്. അതിന്റെ ഭാഗമായിട്ടാണ് ജവഹർളാൽ നെഹ്‌റുവിന്റെ പേരിൽ നടക്കുന്ന വെള്ളം കളിയുടെ അതിഥിയായി രാജ്യത്തെ ഏറ്റവും വലിയ വർഗ്ഗീയവാദിയായ അമിഷായെ സംസ്ഥാന സർക്കാർ ക്ഷണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതിഞ്ഞാൽ മേഖല യൂത്ത് ലീഗ് പ്രസിഡന്റ്‌ ഷബീർ മവ്വൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യാതിഥി യായി സംസാരിച്ചു. എ കെ ജി സെന്റർ ആക്രമിച്ചപ്പോൾ കോൺഗ്രസിനെ ആക്രമികാരികളായി  ചിത്രീകരിച്ചു സംസ്ഥാനത്തെ 35 ഇൽ പരം കോൺഗ്രസ്‌ ഓഫീസുകൾ തകർത്ത ആളുകൾ  ഇന്ന് സിപിഎം ന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനെതിരെ ആർ എസ് എസ് ആക്രമണം നടത്തിയതിനു മറുപടിയായി സിപിഎം ഏതെങ്കിലും ആർ എസ് എസ് ബിജെപി ഓഫീസ് ആക്രമിച്ചതായി നമ്മൾ ഇതുവരെ കേട്ടിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തി. സഹീർ നല്ലളം പ്രമേയം പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടർ സബീന അബൂബക്കർ, ഹസീന ഖാലിദ്, ഇല്യാസ് ബല്ലാകടപ്പുറം എന്നിവരെ എ കെ എം അഷ്‌റഫ്‌ എം എൽ എ ഉപഹാരം നൽകി ആദരിച്ചു.

എസ് എസ് എൽ സി,പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സമ്മേളനത്തിൽ അനുമോദിച്ചു.

എം പി ജാഫർ, ബഷീർ വെള്ളിക്കോത്ത്, തെരുവത്ത് മൂസ ഹാജി, പിഎം ഫാറൂഖ്, എ പി ഉമ്മർ, ഹമീദ് ചേരക്കാടത്ത്, അബ്ദുല്ല ആറങ്ങാടി, നദീർ കൊത്തിക്കാൽ, ജബ്ബാർ ചിത്താരി, സി എച്ച് സുലൈമാൻ ഹാജി, പിഎം ഫൈസൽ,കെ കെ അബ്ദുല്ല, പാലക്കി മുഹമ്മദ്‌ കുഞ്ഞി, ഷീബ ഉമ്മർ, ഷക്കീല ബദ്റുദ്ധീൻ, മണ്ടിയൻ അബ്ദുൾ റഹ്മാൻ, കെ.കെ ഇബ്രാഹിം റഹ്മാൻ ബഹ്റൈൻ, അബ്ദുല്ലക്കുഞ്ഞി, ഖാലിദ് അറബിക്കാടത്ത് , ഹമീദ് കെ മൗവ്വൽ അഷറഫ് ചോട്ട, മട്ടൻ മൊയ്തീൻ കുഞ്ഞി, റമീസ് മട്ടൻ, ഷാജഹാൻ ,റിയാസ് സി.എച്ച്,മുസ്ഥഫ കൂളിക്കാട്, ശംസുദ്ധീൻ കൊളവയൽ തുടങ്ങിയവർ സംസാരിച്ചു. സലീം സി ബി സ്വാഗതവും നൗഫൽ പാലക്കി നന്ദിയും പറഞ്ഞു.

Post a Comment

0 Comments