ഭാരതീയ ജനതാ പാർട്ടി കാട്ടുകുളങ്ങര കമ്മിറ്റി ഉന്നത വിജയികളെ അനുമോദിച്ചു

LATEST UPDATES

6/recent/ticker-posts

ഭാരതീയ ജനതാ പാർട്ടി കാട്ടുകുളങ്ങര കമ്മിറ്റി ഉന്നത വിജയികളെ അനുമോദിച്ചു

 


കാട്ടുകുളങ്ങര-  ബി ജെ പി കാട്ടുകുളങ്ങര കമ്മിറ്റി കണ്ണൂർ സർവ്വകലാശാല ബി എസ് സി പോളിമർ കെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കെ.വി.അനഘ വേലായുധൻ, പാത്തോഫിസിയോളജിയിൽ മൂന്നാം റാങ്കും, ഫാർമക്കോപ്പി ഡോളജിയിൽ രണ്ടാം റാങ്ക് നേടിയ ഡോ: കെ.വി.മേഘമോഹ നനും, എം.ബി.ബി.എസ് നേടിയ ഡോ: ശ്രുതി മോഹനനും, 2022 ൽ കെ.സി.ഡാനിയൽ ബെസ്റ്റ് പെർഫോമൻസ് അവാർഡ് നേടീയ വിജയനും, എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും, സ്നേഹോപഹാരം നൽകൽ ചടങ്ങും സംഘടിപ്പിച്ചു. ബി ജെ പി ജില്ലാ സെൽ കോർഡിനേറ്റർ ബാബുരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി വൈസ് പ്രസിഡണ്ട് പ്രകാശൻ എക്കാൽ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രിക സ്വയം സേവക സംഘം ഹോസ്ദുർഗ്ഗ് ഖണ്ഡ് കാര്യവാഹ് വിവേകാനന്ദൻ സ്നേഹോപഹാരം വിതരണം ചെയ്തു.പി.പത്മനാഭൻ ,രവീന്ദ്രൻ മാവുങ്കാൽ, പ്രസാദ് മിഥില, കുഞ്ഞിരാമൻ കപ്പണക്കാൽ, പി.വി.വിഷ്ണു, രേണുക ഉണ്ണി, ശശി തായങ്കട, സുരേശൻ കപ്പണക്കാൽ, ധനേഷ് എന്നിവർ പ്രസംഗിച്ചു.ഗിരീഷ് കെ വി സ്വാഗതവും,  സുരഭി പുഞ്ചക്കര നന്ദിയും പറഞ്ഞു.

Post a Comment

0 Comments