വിദ്യാനഗർ : വാഹനാപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ് മംഗലാപുരം സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന എർമാളം തൈവളപ്പിലെ യുവാവിന് ആലംപാടി ആർട്സ് ആൻഡ് സ്പോർട്സ് (ആസ്‌ക് ആലംപാടി ) ക്ലബിന്റെ സാമ്പത്തിക സഹായം.
ഭാരിച്ച ചികിത്സ ചിലവ് ആ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ് എന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആസ്ക് ജിസിസി കാരുണ്യ വർഷം ചികിത്സാ പദ്ധതിയിൽ നിന്നും 15,000/- (പതിനയ്യായിരം) രൂപ കൈമാറി. ക്ലബിൽ വെച്ചുനടന്ന ചടങ്ങിൽ ക്ലബ് പ്രസിഡണ്ട് മുസ്തഫ ഇ എ ചെങ്കള ഗ്രാമ പഞ്ചായത്ത് 12 ആം വാർഡ് മെമ്പർ പ്രതിനിധി മുസ്തഫയ്ക്ക് കൈമാറി. ചടങ്ങിൽ മുൻ പഞ്ചായത്ത് മെമ്പർമാരായ മഹ്മൂദ് തൈവളപ്പ് ,ഹാരിസ് എം എസ് , അബൂബക്കർ കരുമാനം ,ക്ലബ് ജനറൽ സെക്രട്ടറി ഹിഷാം ,ട്രഷറർ റിയാസ് ടി എ വൈസ് പ്രസിഡണ്ട് ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.
0 Comments