ഇട്ടമ്മൽ റോഡിൽ ഗർത്തം രൂപപ്പെട്ടു

LATEST UPDATES

6/recent/ticker-posts

ഇട്ടമ്മൽ റോഡിൽ ഗർത്തം രൂപപ്പെട്ടു


കാഞ്ഞങ്ങാട്: തീരദേശ മേഖലയിലേക്കുള്ള പ്രധാന റോഡായ അജാനൂർ ഇട്ടമ്മൽ റോഡിൽ ഗർത്തം രൂപപ്പെട്ടു.
ഇഖ്ബാൽനഗർ വഴി ഇട്ടമ്മലിലെത്തുന്ന റോഡിലാണ് വലിയ  കുഴി പ്രത്യക്ഷപ്പെട്ടത്. റോഡിൻ്റെ അടിഭാഗത്തേക്ക് ആഴ്ന്നിറങ്ങുന്നതാണ് ഗർത്തം. ഇതിന് തൊട്ടടുത്ത് റോഡിന് കുറുകെ ഓടയുണ്ട്. റോഡ് ഈ ഭാഗത്ത് മൊത്തത്തിൽ ഇടിഞ്ഞ് വീഴുമോയെന്ന ആശങ്കയിലാണ് യാത്രക്കാർ. ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു.

Post a Comment

0 Comments