ഗൂ​ഗിൾ പേ വഴി കൈക്കൂലി; മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ ക്രമക്കേട് വ്യാപകം; വിജിലൻസ് കണ്ടെത്തൽ

LATEST UPDATES

6/recent/ticker-posts

ഗൂ​ഗിൾ പേ വഴി കൈക്കൂലി; മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ ക്രമക്കേട് വ്യാപകം; വിജിലൻസ് കണ്ടെത്തൽ

 സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ പരിശോധന. 'ഓപ്പറേഷൻ ജാസൂസ്' എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ഏജന്റുമാർ അഴിമതി പണം നൽകുന്നത് ഗൂഗിൾ പേ  അടക്കമുള്ള ഓൺലൈൻ സംവിധാനം വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. 


പരിവാഹൻ വഴി അപേക്ഷ നൽകിയാലും ഉദ്യോഗസ്ഥർ ഏജന്റുമാർ വഴി പണം വാങ്ങുന്നു. പണം നൽകുന്നവരുടെ അപേക്ഷ തിരിച്ചറിയാൻ പ്രത്യേക അടയാളം നൽകും. ഇത്തരത്തിലാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ. 


ഏജന്റുമാരിൽ നിന്നു പണം വാങ്ങുന്നവെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഏജന്റുമാരുടെ സ്ഥപനങ്ങള്‍, ഡ്രൈവിങ് സ്കൂളുകള്‍ എന്നിവിടങ്ങളിലും പരിശോധന തുടരുകയാണ്. പരിശോധനാ റിപ്പോർട്ട് എസ്പിമാർ നാളെ വിജിലൻസ് ഡയറക്ടർക്ക് കൈമാറും. 

Post a Comment

0 Comments