അതിഞ്ഞാൽ മാപ്പിള ഗവ.എൽ പി സ്‌കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു
Saturday, September 03, 2022
കാഞ്ഞങ്ങാട്: അതിഞ്ഞാൽ മാപ്പിള ഗവ.എൽ പി സ്കൂളിലെ ഓണാഘോഷം "ആർപ്പോ ഇർറോ " വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. സ്ക്കൂൾ അങ്കണത്തിൽ ഒരുക്കിയ പൂക്കളങ്ങളോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഓണക്കളികൾ വൈവിധ്യത പുലർത്തി. ചടങ്ങിൽ വെച്ച് സ്ക്കൂൾ ലക്കികൂപ്പൺ വിതരണോദ്ഘാടനം സ്ക്കൂൾ വികസന സമിതി ചെയർമാൻ കുഞ്ഞുമൊയ്തീൻ സുൽത്താൻ ഗോൾഡിന് കൈമാറി. പിട എമദർ പി ടി എ എസ് എം സി വി കസനസമിതി ഭാരവാഹികളും സന്നിഹിതരായിരുന്നു. തുടർന്ന് ഓണ സദ്യ നൽകി.
0 Comments