മാധവം നവമാധ്യമ കൂട്ടായ്മ അനുമോദനവും ആദരവും സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

മാധവം നവമാധ്യമ കൂട്ടായ്മ അനുമോദനവും ആദരവും സംഘടിപ്പിച്ചു



 കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാധവം നവമാധ്യമ, കലാ, സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദനവും ആദരവും സംഘടിപ്പിച്ചു. മാധവം രക്ഷാധികാരി ജനാർദ്ദനൻ പുല്ലൂർ പരിപാടി ഉദ്ഘാടനം ചെയ്തു. മാധവം കൂട്ടായ്മ പ്രസിഡണ്ട് വയലപ്രം കൃഷ്ണൻ അധ്യക്ഷനായി. പരിപാടിയിൽ വെച്ച് കണ്ണൂർ സർവ്വകലാശാല എം എസ് ഡബ്ല്യു ഒന്നാം റാങ്ക് നേടിയ പി. കൃഷ്ണേന്ദു, ബി.എ മ്യൂസിക്കിൽ മൂന്നാം റാങ്ക് നേടിയ അഷിത.വി, എന്നിവരെ അനുമോദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. കൂടാതെ കാഞ്ഞങ്ങാട് പ്രസ്സ് ഫോറം സുരേന്ദ്രൻ നീലേശ്വരം സ്മാരക ദൃശ്യ മാധ്യമ അവാർഡ് നേടിയ ബാലകൃഷ്ണൻ പാലക്കി, നീന്തൽ പരിശീലകനും പെറ്റ്സ് അസോസിയേഷൻ സംസ്ഥാന നേതാവുമായ ചന്ദ്രൻ കാഞ്ഞങ്ങാട് നെയും  ആദരിക്കുകയും ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ പൂക്കള  മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ക്യാഷ് അവാർഡും വിതരണം ചെയ്തു . അനിൽ തണ്ണോട്ട്, പ്രഭാകരൻ അവതാർ, കെ. വി. സുധാകരൻ, നാരായണൻ.ജിം, വരദ നാരായണൻ  എന്നിവർ സംസാരിച്ചു മാധവം കൂട്ടായ്മ ജനറൽ സെക്രട്ടറി ബാബു കുന്നത്ത് സ്വാഗതവും ട്രഷറർ ഹരിശ്രീ ശശിധരൻ നന്ദിയും പറഞ്ഞു

Post a Comment

0 Comments