കാഞ്ഞങ്ങാട് : സൗത്ത് ചിത്താരി ബാഫഖി തങ്ങൾ ഇസ്‌ലാമിക്ക് സെന്റർ ബീട്ടെക്ക് വുമൺസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഓക്ടോബർ 10,11,12തീയതികളിൽ സൗത്ത് ചിത്താരിയിൽ നടക്കുന്ന ത്രിദിന റബീഅ് പ്രഭാഷണ പരമ്പരയുടെ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടന കർമ്മം സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട് സി.എച്ച്.മുഹമ്മദ് കുഞ്ഞി ജമാഅത്ത് ജനറൽ സെക്രട്ടറി സി.എം.ശറഫുദ്ധീന് കൈമാറി നിർവഹിച്ചു.
ചടങ്ങിൽ ജമാഅത്ത് ട്രഷറർ ബഷീർ മാട്ടുമ്മൽ,ബീടെക്ക് ചെയർമാൻ ഹബീബ് കൂളിക്കാട്,ജനറൽ കൺവീനർ അബ്ദുൽ റഹിമാൻ കണ്ടത്തിൽ,ഷാഫി ചിത്താരി,കോളേജ് പ്രിൻസിപ്പൽ ആസിഫ് ദാരിമി ഫറോക്ക് ,ജമാഅത്ത് ഭാരവാഹികളായ എം.എച്ച്.മുഹമ്മദ് കുഞ്ഞി,കെ.യു.ദാവൂദ് ഹാജി,അൻവർ ഹസ്സൻ,വാർഡ് മെമ്പർ സി.കെ.ഇർഷാദ്,ഉസാമ മുബാറക്ക്,ജംഷീദ് കുന്നുമ്മൽ,സി.പി.സുബൈർ,ഹാറൂൺ ചിത്താരി,ബഷീർ ചിത്താരി,സമീൽ റൈറ്റർ,സി.കെ.മുഹമ്മദ് കുഞ്ഞി,ഇഖ്ബാൽ കൂളിക്കാട്, മുഹമ്മദ് കുഞ്ഞി തൊട്ടി,മൂസ റൈറ്റർ,അഹമ്മദ് കപ്പണക്കാൽ,സി.കെ.റാഷിദ്,ബദറുദ്ദീൻ,റിയാസ് ആവിയിൽ,അബ്ദുള്ള കൂളിക്കാട്,മുഹമ്മദ് തൊട്ടി,ഉവൈസ്,സുഹൈൽ തുടങ്ങിയവർ സംബന്ധിച്ചു
0 Comments