ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ, സംഘാടക സമിതിയായി

LATEST UPDATES

6/recent/ticker-posts

ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ, സംഘാടക സമിതിയായി



ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ ജില്ലയിലേക്ക്  സഞ്ചാരികളെ ആകർഷിക്കുന്ന സാംസ്കാരികോത്സവമാക്കി മാറ്റുമെന്ന് സി.എച്ച് കുഞ്ഞമ്പു എം എൽ എ. ബേക്കൽ ബീച്ച് ഫെസ്റ്റിവൽ സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഡിസംബർ 24 നു ആരംഭിക്കുന്ന മേളയിൽ മൂന്നു വേദികളിലായി കലാ സാംസ്കാരിക പരിപാടികൾ നടക്കും. ദേശീയ തലത്തിൽ പ്രശസ്തരായ കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ, ജില്ലയിലെ കലാ സാംസ്കാരിക പ്രവർത്തകരുടെ പരിപാടികൾ, കുടുംബശ്രീ പ്രവർത്തകർ ഒരുക്കുന്ന പരിപാടികൾ ഒരേ സമയം മുന്നു വേദികളിലായി പത്തു ദിവസവും നടക്കും. കുടുംബശ്രീ  ഒരുക്കുന്ന ഫുഡ് കോർട്ട് , പ്രദർശന വിപണന സ്റ്റാളുകൾ എന്നിവ ഉണ്ടാകും. ഒരു കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ബേക്കലിലേക്ക് സ്വദേശികൾ ഉൾപ്പെടെ  കൂടുതൽ ജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള ഒരു ആഘോഷമായി  ഈ ഫെസ്റ്റിവെൽ മാറും. ജില്ലയിലെ വിനോദ സഞ്ചാരത്തിന്റെ മുന്നേറ്റവും മതസൗഹാർദത്തിന്റെ സന്ദേശവും പകർന്നു കൊടുക്കുനതാകും ഫെസ്റ്റിവൽ . ജില്ലയിലെ എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഫെസ്റ്റിവലാക്കി മാറ്റും. വൈകിട്ട് 5 മുതൽ രാത്രി 10 വരെയാണ്  കലാസാംസ്കാരിക പരിപാടികൾ അരങ്ങേറുക. പുതുവത്സര ദിനത്തിൽ രാത്രി 12 വരെയും പരിപാടികൾ ഉണ്ടാകും. പരിപാടിയുടെ ഭാഗമായി ബീച്ചും പരിസരവും ദീപാലാ ങ്കൃതമാക്കും. 

കേരളത്തിനകത്തും പുറത്തും നിന്നുള്ള കലാകാരന്മാർ ഫെസ്റ്റിവൽ വേദിയിൽ അണിനിരക്കും. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഓൺലൈനായും ടിക്കറ്റുകൾ എടുക്കാനുള്ള സൗകര്യം ഒരുക്കും. 

ഫെസ്റ്റിവലിന്റെ നടത്തിപ്പ് ചുമതല ബി ആർ ഡി സി ക്കാണ്. ബി.ആര്‍.ഡി.സി, ഡി.ടി.പി.സി, കുടുംബശ്രീ, ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയാണ് ബീച്ച് ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്. മേളയ്ക്ക് വിവിധ വകുപ്പുകളുടെ സഹകരണവുമുണ്ടാകും.

യോഗത്തിൽ സി.എച്ച് കുഞ്ഞമ്പു എം എൽ എ ചെയർമാനായി 1001 പേർ അംഗങ്ങളായ സംഘാടക സമിതി രൂപീകരിച്ചു. 

ജില്ലാ കളക്ടർ ഭണഡാരി സ്വാഗത് രൺവീർ ചന്ദ് അധ്യക്ഷയായി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ , എ ഡി എം എ .കെ. രമേന്ദ്രൻ ,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യൂ , കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കുമാരൻ പനയാൽ, സി.കെ. അരവിന്ദാക്ഷൻ, പി. ലക്ഷ്മി, മുരളി, എം. ധന്യ, ടി.ശോഭ ,മുൻ എംഎൽഎമാരായ കെ.കുഞ്ഞിരാമൻ, കെ.വി. കുഞ്ഞിരാമൻ ,  അസിസ്റ്റന്റ് കളക്ടർ മിഥുൻ പ്രേoരാജ്,കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ, ബേക്കൽ സി ഐ ഉത്തംദാസ് , ഹക്കീം കുന്നിൽ , കെ. ഇ.എ ബക്കർ, വി.രാജൻ, എം.എ. ലത്തീഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ ,  പ്രോഗ്രാം കോഡിനേറ്റർ ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.

, ബി.ആർ ഡി സി എംഡി ഷിജിൻ പറമ്പത്ത് സ്വാഗതവും മാനേജർ യു.എസ്. പ്രസാദ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments