കോഴിക്കോട്: ആര്‍.എസ്.എസ് ഹിന്ദുത്വ അജണ്ട തീവ്രമായി നടപ്പിലാക്കുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ പോപുലര്‍ ഫ്രണ്ട് ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹ്മദ്. രാജ്യത്തെ പൂര്‍ണമായി തകര്‍ക്കുന്ന ഹിന്ദുത്വ അജണ്ടകള്‍ക്കെതിരെ മധുരം പുരട്ടിയ വാക്കുകളല്ല, തുറന്നെതിര്‍ക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ജനമഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനുവരി 26 മുതല്‍ റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് കാംപയിന്‍ പ്രഖ്യാപിച്ചത് രാജ്യം നേരിടുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ഭീഷണി തുറന്നുകാട്ടുന്നതിന് വേണ്ടിയാണ്. ബിജെപി ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ സ്വാതന്ത്ര്യദിനാഘോഷപരിപാടികളുമായി രംഗത്ത് വന്നത് അപകര്‍ഷതാബോധത്തിന്റെ ഫലമാണ്.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ തങ്ങളുടെ ഇല്ലാത്ത പങ്കാളിത്തം പ്രചരിപ്പിക്കാനും മുസ്‌ലിംകളുടെ സമര പങ്കാളിത്തം പൂര്‍ണമായും നിരാകരിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നീക്കം. ആര്‍എസ്എസ് നിലകൊണ്ടത് ഇന്ത്യന്‍ ദേശീയതക്ക് വേണ്ടിയല്ല, മറിച്ച് ഹിന്ദുത്വ ദേശീയതക്ക് വേണ്ടിയാണ്. ആര്‍എസ്എസ് കൃതികളിലൊരിടത്തും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികളായ ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് തുടങ്ങിയവരെ അനുസ്മരിച്ചിട്ടില്ല. രാജ്യത്തെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുമ്പോള്‍ ബ്രീട്ടീഷ് അനുകൂലികളെന്ന് ബ്രീട്ടീഷ് സര്‍ക്കാര്‍ വിലയിരുത്തിയവരാണ് ഇന്ന് ആസാദി കാ അമൃത് മഹോത്സവുമായി മുന്നോട്ട് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ 2014 അധികാരത്തില്‍ വന്ന ശേഷം മുസ്‌ലിം സ്വത്വമുള്ള മുഴുവന്‍ ആളുകളെയും ഉന്‍മൂലനം ചെയ്യുന്നതായാണ് കണ്ടുവരുന്നത്. എന്‍.ഐ.എ, ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ മുഴുവനും ഭീകരവാദ കുറ്റങ്ങളായി പര്‍വതീകരിക്കുകയും മുസ്‌ലിം സംരംഭകരെയടക്കം വേട്ടയാടുകയുമാണ്. ബാങ്കുവിളിയും ഹിജാബും അടക്കം മുസ്്‌ലിം ചിഹ്നങ്ങള്‍ ഭീകരവല്‍ക്കരിപ്പെടുന്ന ഈ ഘട്ടത്തില്‍ സംരക്ഷകരാവുമെന്ന് കരുതുന്ന പ്രതിപക്ഷ മതേതര കക്ഷികള്‍, ഹിന്ദുത്വ പ്രീണന നിലപാടാണ് സ്വീകരിക്കുന്നത്. ഇപ്പോഴുള്ള മൗനം ജനങ്ങളെ അടിമത്വത്തിലേക്ക് നയിക്കുമെന്നും അതുകൊണ്ട് ക്രിയാത്മകമായി പ്രതികരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, എന്‍.ഡബ്ല്യു.എഫ് ദേശീയ പ്രസിഡന്റ് ലുബ്‌ന സിറാജ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ ഹാഫിസ് അഫ്‌സല്‍ ഖാസിമി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍, സ്വാഗതസംഘം ചെയര്‍മാന്‍ പി കെ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കേഡറ്റുകള്‍ അണിനിരന്ന വോളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും നടന്നു. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ ജനലക്ഷങ്ങളാണ് ബഹുജന റാലിയില്‍ അണിനിരന്നത്. ആര്‍എസ്എസ് നിയന്ത്രിത ബിജെപി ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഭരണകൂടവേട്ടക്കും ഫാഷിസ്റ്റ് നിലപാടുകള്‍ക്കുമെതിരെ റാലിയില്‍ പ്രതിഷേധമിരമ്പി. ബിജെപി ഭരണകൂടം രാജ്യത്ത് നടപ്പിലാക്കുന്ന ഹിന്ദുത്വ, ഏകാധിപത്യ അജണ്ടകള്‍ തുറന്നുകാട്ടുന്ന നിശ്ചലദൃശ്യങ്ങളും റാലിയില്‍ അണിനിരന്നു. തുടര്‍ന്ന് സമ്മേളന നഗരിയില്‍ പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടില്‍ ബാന്റ് സംഘത്തിന്റെയും കേഡറ്റുകളുടെയും ഡെമോണ്‍സ്‌ട്രേഷനും നടന്നു.
0 Comments