മയക്കുമരുന്നുമായി കാഞ്ഞങ്ങാട്ട് രണ്ട് പേർ പിടിയിൽ; ഹോസ്ദുർഗ് കടപ്പുറം ഹദ്ദാദ് നഗറിലെ മിയാദ്, പുഞ്ചാവിയിലെ എൻ.കെ.മുഹമ്മദ് സുബൈർ എന്നിവരാണ് പിടിയിലായത്

LATEST UPDATES

6/recent/ticker-posts

മയക്കുമരുന്നുമായി കാഞ്ഞങ്ങാട്ട് രണ്ട് പേർ പിടിയിൽ; ഹോസ്ദുർഗ് കടപ്പുറം ഹദ്ദാദ് നഗറിലെ മിയാദ്, പുഞ്ചാവിയിലെ എൻ.കെ.മുഹമ്മദ് സുബൈർ എന്നിവരാണ് പിടിയിലായത്



കാഞ്ഞങ്ങാട്: എം.ഡി.എം.എ.മയക്കുമരുന്നുമായി രണ്ടു പേർ കാഞ്ഞങ്ങാട്ട് പോലീസ്  പിടിയിൽ. ഹോസ്ദുർഗ് കടപ്പുറം ഹദ്ദാദ് നഗറിലെ മിയാദ് (28), പുഞ്ചാവിയിലെ എൻ.കെ.മുഹമ്മദ് സുബൈർ (31) എന്നിവരാണ് പിടിയിലായത്.    ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന  ന്റെ നേതൃത്വത്തിൽ ജില്ലയിൽ  നടപ്പിലാക്കി വരുന്ന" ക്ളീൻ കാസറഗോഡ് പദ്ധതിയുടെ  ഭാഗമായി നടത്തിയ തിരച്ചിലിലാണ് കാഞ്ഞങ്ങാട്ട് മയക്കുമരുന്നു പിടികൂടിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ. പി. ഷൈനിന്റെയും നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ മാരക മയക്കു മരുന്നു വില്പന ക്കായി സൂക്ഷിച്ച രണ്ടു പേരെ അറസ്റ്റ്റ്റ്റ്റ് ചെയ്യാനായത്.

പ്രതികളിൽ നിന്നും യഥാക്രമം 1.160 ഗ്രാം ,1.93 ഗ്രാം എംഡി എം എ  യും രണ്ട് കാറുകളും പിടിച്ചു.

പോലീസ് സംഘത്തിൽ ഹോസ്ദുർഗ് സ്റ്റേഷനിലെ എസ്ഐ സുവർണൻ എ എസ് ഐ അബുബക്കർ കല്ലായി സിവിൽ പോലീസ് ഓഫീസർമാരായ വിപിൻ കുമാർ,അനീഷ്. പ്രശാന്ത്, ജ്യോതിഷ് എന്നിവരുണ്ടായിരുന്നു

Post a Comment

0 Comments