ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം ഉദുമ നിയോജക മണ്ഡലം പ്രചാരണ കമ്മിറ്റി ചരിത്ര സെമിനാർ നടത്തി

LATEST UPDATES

6/recent/ticker-posts

ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം ഉദുമ നിയോജക മണ്ഡലം പ്രചാരണ കമ്മിറ്റി ചരിത്ര സെമിനാർ നടത്തി

 ഉദുമ : ഇന്ത്യൻ ചരിത്രങ്ങളെ മതത്തിലേയ്ക്ക് ചുരുക്കുകയും മതത്തെ ഹിന്ദുയിസത്തിലേയ്ക്ക് യോജിപ്പിക്കുകയും, ഹിന്ദുയിസത്തെ അധികാര ചട്ടുകമാക്കുകയുമാണ് ആർ.എസ് എസ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് പ്രമുഖ ഗാന്ധിയനും ഗാന്ധിസ്മാരകനിധി ട്രസ്റ്റി മെമ്പറുമായ കെ.ജി.ജഗദീശൻ അഭിപ്രായപ്പെട്ടു.

രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കാശ്മീർ വരെ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം ഉദുമ നിയോജക മണ്ഡലം പ്രചരണ കമ്മിറ്റി സംഘടിപ്പിച്ച 'ഭാവിയിലേയ്ക്കുള്ള ചൂണ്ടുപലക - ഗാന്ധിയൻ ചിന്തകൾ ' എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പരിപാടി ഡി.സി.സി പ്രസിഡണ്ട് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. ഉദുമ നിയോജക മണ്ഡലം പ്രചാരണ കമ്മിറ്റി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അദ്ധ്യക്ഷനായി. മുൻ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ, ഡിസിസി ഭാരവാഹികളായ വി.ആർ.വിദ്യാസാഗർ, വിനോദ് കുമാർ പള്ളയിൽ വീട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്മാരായ രാജൻ പെരിയ, കെ.ബലരാമൻ നമ്പ്യാർ, പ്രചാരണ കമ്മിറ്റി ജില്ലാ കമ്മിറ്റി കൺവീനർ സാജിദ് മൗവ്വൽ, പ്രചാരണ കമ്മിറ്റി നിയോജക മണ്ഡലം കൺവീനർ അഡ്വ.ശ്രീജിത്ത് മാടക്കൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി.പ്രദീപ് കുമാർ, ഉദുമ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.വി.ഭക്തവത്സലൻ, ജവഹർ ബാലമഞ്ച് ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര, മഹിളാ കോൺഗ്രസ്സ് ജില്ലാ ഭാരവാഹികളായ ശ്രീകല പുല്ലൂർ, സുകുമാരി ശ്രീധരൻ, ശ്രീജ പുരുഷോത്തമൻ, നേതാക്കളായ കേവീസ് ബാലകൃഷ്ണൻ മാസ്റ്റർ, വാസു മാങ്ങാട്, ബാലകൃഷ്ണൻ നായർ പൊയിനാച്ചി, കെ.വി.ശ്രീധരൻ, എന്നിവർ സംസാരിച്ചു.

Post a Comment

0 Comments