എസ് കെ എസ് എസ് എഫ് മദീന പാഷൻ; പോസ്റ്റർ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

എസ് കെ എസ് എസ് എഫ് മദീന പാഷൻ; പോസ്റ്റർ പ്രകാശനം ചെയ്തു






കാഞ്ഞങ്ങാട്: "നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരു നബി (സ) " എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന റബീഅ കാമ്പയിനിൻ്റെ ഭാഗമായി സെപ്തംപർ 28ന് ബുധനാഴ്‌ച്ച കാഞ്ഞങ്ങാട് അതിഞ്ഞാലിൽ നടത്തപ്പെടുന്ന മദീന പാഷൻ ( പ്രവാചക പ്രകീർത്തന സദസ്സ് )ന്റെ പോസ്റ്റർ പ്രകാശനം ചിത്താരി ബിടി ഐ സി കോളജ് ചെയർമാൻ ഹബീബ് കൂളിക്കാട്  നിർവഹിച്ചു. അതിഞ്ഞാൽ അൻസാറുൽ ഇസ്ലാം മദ്റസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ഉപാദ്യക്ഷൻ താജുദ്ധീൻ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ ഉപാദ്യക്ഷൻ എം മൊയ്തു മൗലവി പുഞ്ചാവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി യമാനി വയനാട് സ്വാഗതം പറഞ്ഞു. സംസ്ഥാന വർക്കിംഗ് സെക്രട്ടറി അയ്യൂബ് മാസ്റ്റർ മുട്ടിൽ, ജില്ലാ പ്രസിഡണ്ട് സുബൈർ ദാരിമി പടന്ന, ട്രഷറർ യൂനുസ് ഫൈസി കാക്കടവ്, വൈസ് പ്രസിഡണ്ട് സഈദ് അസ്അദി പുഞ്ചാവി, എസ് വൈ എസ് സംസ്ഥാന ഉപാദ്യക്ഷൻ സി കെ കെ മാണിയൂർ, ജില്ലാ ട്രഷറർ മുബാറക് ഹസൈനാർ ഹാജി, അതിഞ്ഞാൽ ജമാഅത്ത് മുദരിസ് ശറഫുദ്ധീൻ ബാഖവി, പ്രസിഡണ്ട് സി ഇബ്റാഹീം ഹാജി, സെക്രട്ടറി പാലാട്ട് ഹുസൈൻ, ട്രഷറർ തെരുവത്ത് മൂസ ഹാജി, ബശീർ വെള്ളിക്കോത്ത്, നാസർ മാസ്റ്റർ കല്ലൂരാവി, പി ഇസ്മായിൽ മൗലവി, സി മുഹമ്മദ് കുഞ്ഞി, കെ ബി കുട്ടി ഹാജി, എം കെ അബൂബക്കർ ഹാജി, അബ്ദുള്ള ദാരിമി, റഹ്മാൻ മുട്ടുന്തല, പി പി അബ്ദുൽ റഹ്മാൻ, ഖാലിദ് അറബിക്കടത്ത്, ബി മുഹമ്മദ് ,റമീസ് മട്ടൻ, റിയാസ് അതിഞ്ഞാൽ, ബിപി ഫാറൂഖ്, പി എം ഫൈസൽ, ശരീഫ് മാസ്റ്റർ ബാവ നഗർ, അശ്റഫ് ദാരിമി കൊട്ടിലങ്ങാട്, സി ബി സലീം,ആരിഫ് അഹ്മദ് ഫൈസി, മുസ്തഫ,സിയാദ് പുഞ്ചാവി, സ്വദഖതുള്ള മൗലവി ,ശരീഫ് മൗലവി, മിദ്ലാജ് കല്ലൂരാവി എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments