ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി

LATEST UPDATES

6/recent/ticker-posts

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി

 


ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി. ബിനോയ് വിശ്വം എംപിയാണ് പരാതി നൽകിയത്. സർക്കാരിൻറെ ഭരണഘടനാ പ്രവർത്തനത്തിൽ ഗവർണർ ഇടപെടുന്നത് തടയണം എന്നാണ് പരാതിയിലെ ആവശ്യം.

ഗവർണർ  സർക്കാർ പോലൊരു അസാധാരണ നിലയിലേക്ക് പോകുന്നതിനിടയിലാണ് ഇപ്പോൾ രാഷ്ട്രപതിക്ക് ബിനോയ് വിശ്വം എംപി പരാതി നൽകിയിരിക്കുന്നത്. സർക്കാരുമായുള്ള ഒരു തുറന്ന പോര് ഭരണഘടനാ വിരുദ്ധമാണ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതിയുടെ ഇടപെടൽ അടിയന്തരമായി തന്നെ ഉണ്ടാകണം. രാജ്ഭവന്റെ ഔന്നിത്യവും മര്യാദയും കാത്തുസൂക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.

Post a Comment

0 Comments