പള്ളിക്കര: പള്ളിക്കര ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 1987-88 ബാച്ച് 'ഒരു വട്ടംകൂടി ' കൂട്ടായ്മ 'ഓണപൂവിളി ' എന്ന പേരിൽ ഓണാഘോഷ പരിപാടി നടത്തി. പളളിക്കര ബീച്ച് ഹാളിൽ നടത്തിയ പരിപാടി സഹപാഠി ഗ്രൂപ്പ് ചെയർമാൻ സുകുമാരൻ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. കൺവീനർ ടി.അശോകൻ മാസ്റ്റർ അധ്യക്ഷനായി. ട്രഷറർ പി.ബി രാജേഷ്, ഇബ്രാഹിം കുഞ്ഞി, കെ.വി.രാജീവൻ, ശോഭനകുമാരി, ദാക്ഷായണി, റീത്ത കൃഷ്ണൻ, ഇന്ദിര, രാധാമണി, നിർമ്മല ടി.കെ, ഗംഗ, അംബികാദേവി എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
0 Comments