എട്ടുവയസ്സുകാരനെ ബിയർ കുടിപ്പിച്ച ഇളയച്ഛനെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

എട്ടുവയസ്സുകാരനെ ബിയർ കുടിപ്പിച്ച ഇളയച്ഛനെതിരെ കേസ്



 നെയ്യാറ്റിൻകരയിൽ എട്ടുവയസ്സുകാരനെ ബിയർ കുടിപ്പിച്ച സംഭവത്തിൽ ഇളയച്ഛനെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പിതാവിന്‍റെ സഹോദരൻ മനുവിനെതിരെയാണ് നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്.


കഴിഞ്ഞ തിരുവോണ ദിവസമാണ് ഇളയച്ഛൻ കുട്ടിയെയും കൂട്ടി ബിവറേജിൽ പോയി ബിയർ വാങ്ങിയത്. ഇതിനു ശേഷം ആളൊഴിഞ്ഞ പറമ്പിൽ പോയി ഇദ്ദേഹം കുട്ടിയെ കൊണ്ട് നിർബന്ധിപ്പിച്ച് ബിയർ കുടിപ്പിക്കുകയായിരുന്നു. 'കുടിയെടാ.. ഒന്നും പേടിക്കണ്ട, അച്ഛച്ചൻ എല്ലാം നോക്കിക്കോളാം, ധൈര്യമായിട്ട് കുടിക്ക്' -എന്ന് കുട്ടിയോട് പറയുന്നത് വിഡിയോയിൽ നിന്ന് വ്യക്തമാണ്.


ഈസമയം അതുവഴി പോയ ഒരാൾ കുട്ടി ബിയർ കുടിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകരും നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നു.

Post a Comment

0 Comments