രാജ്യവ്യാപകമായി ഓഫിസുകൾ റെയ്ഡ് ചെയ്തതിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിൽ പലയിടത്തും അക്രമം. രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. വിവിധയിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ബസുകളുടെ ചില്ലുകൾ തകർന്നു. നിരവധി ഡ്രൈവർമാർക്ക് പരിക്കേറ്റു. കല്ലേറിനെ തുടർന്ന് പൊലീസ് സംരക്ഷണയിലാണ് പലയിടത്തും സർവിസ്.
കാഞ്ഞങ്ങാട്ട് വാഹനങ്ങൾ ഓടുന്നുണ്ടെങ്കിലും കടകൾ അടഞ്ഞു കിടക്കുന്നു. കെ എസ് ആർ ടിസിയും പ്രൈവറ്റ് ബസ്സുകളും സർവീസ് നടത്തുന്നുണ്ട്.
0 Comments