മുറിയിലെ അയ കഴുത്തില്‍ കുടുങ്ങി; ഒന്‍പത് വയസുകാരന്‍ മരിച്ചു

LATEST UPDATES

6/recent/ticker-posts

മുറിയിലെ അയ കഴുത്തില്‍ കുടുങ്ങി; ഒന്‍പത് വയസുകാരന്‍ മരിച്ചു



വീട്ടിലെ മുറിയില്‍ അയകെട്ടിയിരുന്ന കയറിന്റെ ഞാന്നുകിടന്നിരുന്ന ഭാഗം കഴുത്തില്‍ കുരുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു. കൊച്ചി പൂണിത്തുറ ഗാന്ധിസ്‌ക്വയര്‍ കരയത്തറ വിജയകുമാറിന്റെ മകന്‍ വരദാണ് മരിച്ചത്.


കയറിന്റെ ഭാഗവുമായി കുട്ടി കളിച്ചു കൊണ്ടിരിക്കെയാണ് കഴുത്തില്‍ കുരുങ്ങിയതെന്ന് കേസന്വേഷിക്കുന്ന മരട് പൊലീസ് പറഞ്ഞു. കുട്ടിയെ ഉടന്‍ മരടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറ എന്‍എസ് എസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് വരദ്.

Post a Comment

0 Comments